ലണ്ടന്‍: ലൈംഗിക ബന്ധത്തിനിടെ യുവാവിന്റെ ജനനേന്ദ്രിയം നടുവെ ഒടിഞ്ഞു. ബ്രിട്ടനിലാണ് സംഭവം. മെഡിക്കല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു അപകടമുണ്ടാകുന്നതെന്ന് ആരോ​ഗ്യ വിദ​ഗ്ധര്‍ ചൂണ്ടിക്കാട്ടി. ബ്രിട്ടന്‍ സ്വദേശിയായ 40-കാരനാണ് ലൈംഗിക ബന്ധത്തിനിടെ അപകടമുണ്ടായത്. ജനനേന്ദ്രിയത്തിന് ഇത്തരത്തില്‍ പരിക്കേല്‍ക്കുന്ന ആദ്യ സംഭവമാണിതെന്ന് ബ്രിട്ടനിലെ ഡോക്ടര്‍മാര്‍ പറയുന്നു.

ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലിലാണ് (ബിഎംജെ) ഈ കേസ് സ്റ്റഡി വിശദീകരിച്ചിരിക്കുന്നത്. പങ്കാളിയുടെ യോനിക്കും മലദ്വാരത്തിനും ഇടയിലുള്ള ഭാഗത്തു വെച്ചാണ് ജനനേന്ദ്രിയത്തിന് ഒടിവ് സംഭവിച്ചത്. ഒടിവ് സംഭവിച്ചപ്പോള്‍ രോഗി ഒരു ശബ്ദം പോലും കേട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഒടിവ് സംഭവിച്ചതിന് പിന്നാലെ ഉദ്ധാരണം ക്രമേണ കുറഞ്ഞു വന്നു. പിന്നീട് ജനനേന്ദ്രിയം വീര്‍ക്കാനും തുടങ്ങി. ആശുപത്രിയിലെത്തി എംആര്‍ഐ സ്‌കാനിങ്ങിന് വിധേയമാക്കിയപ്പോഴാണ് ജനനേന്ദ്രിയത്തില്‍ മൂന്ന് സെന്റിമീറ്റര്‍ നീളത്തില്‍ പിളര്‍പ്പുണ്ടായതായി കണ്ടെത്തിയത്. തുടര്‍ന്ന് രോഗിയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

ജനനേന്ദ്രിയത്തില്‍ എല്ലുകളൊന്നുമില്ലെങ്കിലും ഉദ്ധാരണ കലയ്ക്ക് (erectile tissue) ചുറ്റുമുള്ള സംരക്ഷക പാളി അസാധാരണമായ രീതിയില്‍ വളയുകയോ മറ്റോ ചെയ്യുമ്ബോളാണ് ജനനേന്ദ്രിയത്തിന് ഒടിവ് സംഭവിക്കുന്നത്. എന്നാല്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഇത്തരം കേസുകളില്‍ ഒടിവുകളെല്ലാം വിലങ്ങനെയാണ്‌ സംഭവിച്ചിരുന്നത്. ഇങ്ങനെ ഒടിവ് സംഭവിക്കുമ്ബോള്‍ ശബ്ദം കേള്‍ക്കുന്നതും പെട്ടെന്ന് തന്നെ ഉദ്ധാരണം നഷ്ടപ്പെടുന്നതും സാധാരണമാണ്. എന്നാല്‍ 40കാരന്റെ കേസില്‍ ഇതൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്തായാലും പരിക്കേറ്റ് ആറ് മാസത്തിന് ശേഷം 40-കാരന് വീണ്ടും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ കഴിഞ്ഞെന്നാണ് കേസ് സ്റ്റഡിയില്‍ പറയുന്നത്. മുന്‍പുള്ളതു പോലെ ഉദ്ധാരണം ലഭിച്ചെന്നും പ്രത്യക്ഷമായ പാടുകളോ ജനനേന്ദ്രിയത്തിന് വളവോ ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ജനനേന്ദ്രിയത്തിന് ഒടിവ് സംഭവിക്കുന്ന കേസുകളില്‍ 88.5 ശതമാനവും ലൈംഗിക ബന്ധത്തിനിടെ സംഭവിക്കുന്നതാണെന്നാണ് യൂറോജിസ്റ്റുകള്‍ പറയുന്നത്. ഇതിനുപുറമേ സ്വയംഭോഗം ചെയ്യുന്നതിനിടെയോ ചില ഉറക്കരീതികള്‍ കാരണമോ ഒടിവ് സംഭവിക്കാമെന്നും ആരോ​ഗ്യ വി​ദ​​ഗ്ധര്‍ വ്യക്തമാക്കി.