പെരുമ്പാവൂരിലെ ജിഷ കൊല്ലപ്പെട്ടപ്പോഴും, അധ്യാപകൻറെ കൈ വെട്ടിയ കേസിലും,മാതൃഭൂമി മുസ്ലിം വിരുദ്ധ കാർട്ടൂൺ പ്രസിദ്ധീകരിച്ചു എന്ന് പറഞ്ഞു നടന്ന പ്രക്ഷോഭത്തിലും ഇപ്പോൾ ബാംഗ്ലൂരിൽ നടന്ന കലാപത്തിലും കർണാടകയിൽ സിഐഎ സമരവുമായി ബന്ധപ്പെട്ട് നടന്ന കലാപത്തിലും എസ്ഡിപിഐ എന്ന രാഷ്ട്രീയ സംഘടന പ്രതിസ്ഥാനത്തു നിൽക്കുന്നു. എസ്ഡിപിഐയെ നിരോധിക്കണമെന്ന് വ്യാപക ആവശ്യവും കർണാടകയിലെ കലാപത്തിന് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഉയരുന്നുണ്ട്.

എസ്ഡിപിഐ രൂപീകരണം:

സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ( എസ് ഡി പി ഐ) 2009 ജൂൺ മാസം 21-ആം തീയതി ന്യൂഡൽഹിയിൽ രൂപീകൃതമായ രാഷ്ട്രീയ പ്രസ്ഥാനമാണ് എസ്ഡിപിഐ. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ മുഖമാണ് എസ്ഡിപിഐ. 2010 ഏപ്രിൽ മാസം പതിമൂന്നാം തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ രജിസ്ട്രേഷൻ എടുത്ത ഈ രാഷ്ട്രീയപാർട്ടിയുടെ ഇപ്പോഴത്തെ സംസ്ഥാന പ്രസിഡൻറ് ശ്രീ എം കെ ഫൈസ് ആണ്.

പ്രത്യയശാസ്ത്രം:

സമൂഹത്തിലെ ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരും ആയവർക്ക് വേണ്ടി നിലകൊള്ളുന്നു എന്നാണ് എസ്ഡിപിഐ അവകാശപ്പെടുന്നത്. നിലവിലെ ഭരണ രീതിക്ക് തന്നെ സമ്പൂർണ്ണ മാറ്റം ആവശ്യപ്പെടുന്ന സംഘടന ഏറ്റവും താഴെക്കിടയിലുള്ള ജനാധിപത്യ സംവിധാനവും സാമൂഹ്യ ശാക്തീകരണവും മാത്രമാണ് ഇതിനുള്ള ഉപാധികൾ എന്ന് വിശ്വസിക്കുന്നു.

വിവാദങ്ങൾ:

ജനാധിപത്യ മതേതര സംഘടന എന്ന അവകാശവാദം ഉന്നയിക്കുമ്പോൾ പോലും എസ്ഡിപിഐ എന്ന പേർ ഏറ്റവുമധികം ഉയർന്നു കേൾക്കുന്നത് തീവ്ര മത മൗലിക നിലപാടുകൾക്ക് ഒപ്പമാണ്. കേരളത്തിലെ സുന്നി സംഘടനകൾ എസ്ഡിപിഐയെ കാണുന്നത് ഒരു തീവ്രവാദ സംഘടനയാണ് എന്നാണ്. മാർക്സിസ്റ്റ് പാർട്ടി, മുസ്ലിം ലീഗ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നീ സംഘടനകളുടെ പ്രവർത്തകരെ കൊല ചെയ്ത കേസുകളിൽ എസ്ഡിപിഐ പ്രവർത്തകർ പ്രതി ചേർക്കപ്പെട്ട നിരവധി സംഭവങ്ങളുണ്ട്.നാഷണൽ ഇൻവെസ്റ്റിഗേറ്റീവ് ഏജൻസി പോപ്പുലർ ഫ്രണ്ട്ന്നെയും അവരുടെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐയും ഇത്തരം കുറ്റങ്ങളിൽ പങ്കാളികളാണെന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

കൈവെട്ട് കേസ്:

ചോദ്യപേപ്പറിലെ ചോദ്യം പ്രവാചകനെ അപമാനിക്കുന്നതാണ് എന്ന് ആരോപിച്ച് ന്യൂമാൻ കോളേജിലെ അധ്യാപകൻ പ്രൊഫസർ തോമസിൻറെ കൈവെട്ടിയ കേസിൽ എസ്ഡിപിഐ പങ്കാളിത്തം ആരോപിക്കപ്പെടുന്നു. സംഭവത്തെ തുടർന്ന് വർഗീയ കലാപം ആസൂത്രണം ചെയ്യുവാൻ ശ്രമം എസ്ഡിപിഐയുടെ ഭാഗത്തുനിന്നും ഉണ്ടായി എന്നും ആരോപണമുണ്ട്.

സി എ എ വിരുദ്ധ പ്രക്ഷോഭം:

കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലും പുറത്തും പറഞ്ഞത് സി എ എ വിരുദ്ധ പ്രക്ഷോഭത്തിന് പേരിൽ എസ്ഡിപിഐ സംസ്ഥാനത്ത് കലാപവും വർഗീയ ധ്രുവീകരണവും ഉണ്ടാക്കുവാൻ ശ്രമിക്കുന്നുണ്ട് എന്നാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലും പുറത്തും പറഞ്ഞത് സി എ എ വിരുദ്ധ പ്രക്ഷോഭത്തിന് പേരിൽ എസ്ഡിപിഐ സംസ്ഥാനത്ത് കലാപവും വർഗീയ ധ്രുവീകരണവും ഉണ്ടാക്കുവാൻ ശ്രമിക്കുന്നുണ്ട് എന്നാണ്. തമിഴ്നാട്ടിൽ കോയമ്പത്തൂരിൽ ബിൽ കത്തിച്ചും ഭവനങ്ങളിലും ഓഫീസുകളിലും ദേശീയപതാക ഉയർത്തിയും എസ്ഡിപിഐ നടത്തിയ സിഎഎ വിരുദ്ധ പ്രക്ഷോഭം വിവാദത്തിലായിരുന്നു.

അഭിമന്യു കൊലപാതകം:

മഹാരാജാസ് കോളേജ് എസ്എഫ്ഐ വിദ്യാർത്ഥി നേതാവായിരുന്നു അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലും പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ അച്ചുതണ്ടിൻറെ വിദ്യാർത്ഥി വിഭാഗം ആണ് ആരോപണ നിഴലിൽ.

തിരഞ്ഞെടുപ്പുകൾ:

തീവ്രവാദവും മതമൗലികവാദവും ആരോപിക്കപ്പെടുപോഴും കേരളത്തിലും കർണാടകയിലും തമിഴ്നാട്ടിലും എല്ലാം വ്യക്തമായ ഒരു വോട്ട് ബാങ്ക് എസ്ഡിപിഐ പടുത്തുയർത്തിട്ടുണ്ട് കേരളം കർണാടക തമിഴ്നാട് ആന്ധ്ര സംസ്ഥാനങ്ങളിലെ ചില മേഖലകളിൽ ജയപരാജയങ്ങൾ വിജയിക്കുവാനുള്ള സ്വാധീനശക്തി എസ്ഡിപിഐക്ക് ഉണ്ട്. കേരളത്തിൽ പരസ്യമായി എസ്ഡിപിഐ യുമായി രാഷ്ട്രീയ മുന്നണികൾ ധാരണ ഉണ്ടാക്കാറുണ്ട്..

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2