കൊച്ചി : ആലപ്പുഴയിലെ വള്ളിക്കുന്നത്ത് പതിനഞ്ചുകാരനായ അഭിമന്യൂവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. എറണാകുളത്തെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് ആർ എസ് എസ് പ്രവർത്തകനായ  വള്ളിക്കുന്നം സ്വദേശി സജയ് ജിത്ത് കീഴടങ്ങിയത്. ഇയാള്‍ ഉൾപ്പടെ കേസില്‍ അഞ്ച് പ്രതികളുണ്ടെന്നാണ് സൂചന. കൊല്ലപ്പെട്ട അഭിമന്യുവിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2