തിരുവനന്തപുരം: മൂന്ന് ദിവസം നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച കേരളത്തിന് വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി. ട്വീറ്റിലൂടെയാണ് വിമര്‍ശനം. കേരളം കൊവിഡ് കിടക്കയില്‍ ആണെന്ന കാര്യം മറക്കരുതെന്നും ഉത്തര്‍ പ്രദേശില്‍ കന്‍വാര്‍ യാത്ര നടത്തുന്നത് തെറ്റാണെങ്കില്‍ പെരുന്നാള്‍ ആഘോഷവും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

‘കേരള സര്‍ക്കാരിന്റെ നിന്ദ്യമായ നടപടിയാണ് പെരുന്നാള്‍ പ്രമാണിച്ച് 3 ദിവസം നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചത്. കേരളം പനിക്കിടക്കയില്‍ ആണിപ്പോഴും. കന്‍വാര്‍ യാത്ര തെറ്റാണെങ്കില്‍ പെരുന്നാളിന്റെ പൊതു ആഘോഷവും തെറ്റാണ്.’ എന്നാണ് ട്വീറ്റ്. ഇളവില്‍ കോണ്‍ഗ്രസ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നില്ല. കോണ്‍ഗ്രസിനെയും പ്രതിരോധത്തിലാക്കുന്ന ട്വീറ്റാണിത്. ഔദ്യോഗികമായി ആരും ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പെരുന്നാള്‍ പ്രമാണിച്ച് കൂടുതല്‍ ഇളവുകള്‍ വേണമെന്ന വ്യാപാരികളുടെ ആവശ്യം കൂടി കണക്കിലെടുത്താണ് വാരാന്ത്യ ലോക്ക് ഡൗണില്‍ ഇന്ന് ഇളവ് അനുവദിച്ചത്. ഇന്നും നാളെയും മറ്റന്നാളും കൂടുതല്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമേ തുണിക്കട, ചെരുപ്പ്കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയ്ക്കും പ്രവര്‍ത്തനാനുമതി ഉണ്ടാകും. രാത്രി എട്ടുവരെയാണ് അനുമതി. എ,ബി,സി കാറ്റഗറിയില്‍പ്പെടുന്ന തദ്ദേശഭരണസ്ഥാപന പരിധികളിലാണ് ഇളവുകള്‍ ബാധകമാവുക. ഡി കാറ്റഗറിയില്‍പ്പെടുന്ന തദ്ദേശഭരണ സ്ഥാപന പരിധികളില്‍ നാളെ ഒരു ദിവസത്തേക്ക് പെരുന്നാള്‍ പ്രമാണിച്ച് ഇളവ് അനുവദിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക