രേവതി സമ്പത്ത് ഫേസ്ബുക്കിലൂടെ ലൈംഗീക അതിക്രമ ആരോപണം ഉന്നയിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്ന ആരോപിച്ച് 14 പേരടങ്ങുന്ന ലിസ്റ്റും രേവതി പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ രേവതിക്കെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആരോപിതനായ കേരളം ഫാഷൻ ലീഗ് സ്ഥാപകൻ അഭിൽ ദേവ്. 2016ൽ രേവതി സമ്പത്തിന് താൻ നടത്തിയ ഷോയിൽ അവസരം നൽകി എന്നത് മാത്രമാണ് താൻ ചെയ്തത് എന്ന് അദ്ദേഹം പറഞ്ഞു. താനുമായി ഒന്നോ രണ്ടോ തവണ മാത്രമാണ് രേവതി ഫോണിൽ സംസാരിച്ചതെന്നും പത്ത് മിനിറ്റ് ദൈർഘ്യത്തിന് മുകളിൽ ആ സംഭാഷണങ്ങൾ പോയ്യിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ ഈ വാർത്തകൾ പ്രചരിക്കുന്നത് തന്നെയും കുടുംബത്തെയും വളരെ മോശമായി തന്നെ ബാധിക്കുന്നു. അതിനാൽ രേവതി സമ്പത്തിനെക്കുറിച്ച് താൻ നടത്തിയ അന്വേഷണത്തിൽ ചൈനയിലെ വെയ്ഫാംഗ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചുകൊണ്ടിരിക്കവേ സഹപാഠിയായ ഒരു പെണ്‍കുട്ടിയുടെ നഗ്നവീഡിയോ പകർത്തിയതിന് തുടർന്ന് ഈ കുട്ടി പുറത്താക്കപ്പെട്ടു എന്ന് അറിയാൻ സാധിച്ചു. ഇത് കൂടാതെ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിരുന്ന മുപ്പത് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഒരു മാസ് പെറ്റീഷനുമുണ്ട് രേവതിയുടെ പേരിൽ എന്നും അഭിൽ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പരാതിപ്പെട്ടിട്ടും വിഷയത്തിൽ ഇടപെടാതെ ഡബ്ല്യുസിസി.

ഈ വിഷയത്തിൽ തന്റെ ഭാര്യ ഡബ്ല്യൂസിസിയ്ക്ക് പരാതി നൽകിയെങ്കിലും നാൾ ഇതുവരെ അവരിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല. സ്ത്രീകളുടെ ആവശ്യങ്ങൾക്ക് വേണ്ടി തുടങ്ങിയ സംഘടനയിൽ ഇത്തരത്തിലുള്ള വ്യക്തി എങ്ങനെ വന്നു എന്നത് ഒരു അത്ഭുതമാണ്. മി ടൂ വിവാദങ്ങൾക്ക് വേണ്ടി മാത്രമുള്ള സംഘടനയായി ഡബ്ല്യൂസിസി മാറരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.