ഡല്‍ഹി: 2022 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി എല്ലാ സീറ്റിലും മത്സരിക്കും. ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളാണ് ഇക്കാര്യം അറിയിച്ചത്.

ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയതായിരുന്നു കെജ്‌രിവാള്‍. പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റിയുടെ ഓഫീസ് കെജ്‌രിവാള്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ദിവസമാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇസുധാന്‍ ഗധ്‌വി ആം ആദ്മിയില്‍ ചേര്‍ന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുജറാത്ത് മാറ്റത്തിന്റെ പാതയിലാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു. നേരത്തെ സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 27 സീറ്റില്‍ ആം ആദ്മി വിജയിച്ചിരുന്നു. സൂറത്തില്‍ ആം ആദ്മിയാണ് പ്രധാന പ്രതിപക്ഷം. പട്ടേല്‍ വിഭാഗത്തിലെ കട്‌വ, ല്യൂവ സമുദായങ്ങള്‍ കഴിഞ്ഞ ദിവസമാണ് ആം ആദ്മിയക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.