2019ല്‍ മോദിയുടെ രണ്ടാം വരവ് കൃത്യമായി പ്രവചിച്ച വ്യക്തികളാണ് പ്രദീപ് ഗുപ്ത എന്ന തെരഞ്ഞെടുപ്പ് ഫലപ്രവാചകനും (സെഫോളജിസ്റ്റ്) പ്രദീപ് ഭണ്ഡാരി എന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും. 2024ലും ഇവര്‍ ഇരുവരും ചേര്‍ന്ന് തെരഞ്ഞെടുപ്പ് ഫലം പ്രവചിച്ചിരിക്കുകയാണ്. “ഏറ്റവും മോശമായ സാഹചര്യത്തില്‍ പോലും 300ല്‍ കുറയാത്ത സീറ്റ് ബിജെപി നേടും”- പ്രദീപ് ഗുപ്തയും പ്രദീപ് ഭണ്ഡാരിയും പ്രവചിക്കുന്നു.

മുതിർന്ന മാധ്യമ പ്രവർത്തകൻ രാജ് ദീപ് സര്‍ദേശായിയുമായി നടത്തിയ അഭിമുഖത്തിലാണ് ഇരുവരും 2024ലെ തെരഞ്ഞെടുപ്പിലും മോദി സര‍്ക്കാര്‍ തിരിച്ചുവരുമെന്ന് പ്രവചിച്ചത്. 2019ലും 2024ലും ഉള്ള വോട്ടിംഗ് ട്രെന്‍ഡ് പരിശോധിക്കുമ്ബോള്‍ രണ്ടും തമ്മില്‍ കാര്യമായ വ്യത്യാസമില്ലെന്നും തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്ന (സെഫോളജിസ്റ്റ്) പ്രദീപ് ഗുപ്ത പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആക്സിസ് മൈ ഇന്ത്യ എന്ന കമ്ബനിയുടെ എംഡിയും ഡയറക്ടറുമാണ് പ്രദീപ് ഗുപ്ത. ഹാര്‍വാഡില്‍ നിന്നും പഠിച്ച പ്രദീപ് ഗുപ്ത മാര്‍ക്കറ്റിംഗ് ഗവേഷണത്തില്‍ സമര്‍ത്ഥനാണ്. കൃത്യമായി തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കും എന്നതാണ് പ്രദീപ് ഗുപ്തയേയും ആക്സിസ് മൈ ഇന്ത്യയേയും ഇത്തരം ഫലപ്രവചനങ്ങളില്‍ വ്യത്യസ്തരാക്കുന്നത്. എക്സിറ്റ് പോളിലൂടെ അദ്ദേഹം 2019ലെ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി മുന്‍പേ പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക