CrimeKeralaNewsSocial

“എന്റെ ഭഗവാനെ കാണാൻ വന്നതാ, മാറിനിൽക്കടാ”: രാത്രി 11 മണിക്ക് തനിക്ക് ദർശനം നടത്താൻ കൽപ്പാത്തി ക്ഷേത്രം തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് നടൻ വിനായകൻ; ചോദ്യം ചെയ്ത നാട്ടുകാരുമായി വാഗ്വാദം; ക്ഷേത്രത്തിൽ അലമ്പ് ഉണ്ടാക്കുന്ന താരത്തിന്റെ വീഡിയോ കാണാം.

പാലക്കാട് കല്‍പ്പാത്തി ശിവ ക്ഷേത്രത്തില്‍ ബഹളമുണ്ടാക്കി നടൻ വിനായകൻ. ക്ഷേത്രനട അടച്ച സമയത്ത് അകത്ത് കയറണമെന്ന് ആവശ്യപ്പെട്ടാണ് വിനായകൻ ബഹളമുണ്ടാക്കിയത്. കഴിഞ്ഞ 13ന് രാത്രി 11 മണിയോടെയായിരുന്നു സംഭവം. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷം നേരെ ക്ഷേത്രത്തിലേക്ക് വരികയായിരുന്നു വിനായകൻ.

കല്‍പ്പാത്തി ശിവക്ഷേത്രത്തിന്റെ ഭാഗത്തേക്ക് എത്തിയ താരം നട അടച്ച സമയത്ത് അകത്തു കയറണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഈ സമയത്ത് സാധ്യമല്ലെന്ന് അറിയിച്ച നാട്ടുകാരെ നടൻ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. നേരത്തെ മറ്റൊരു ദിവസം ക്ഷേത്ര ദർശനത്തിന് എത്തിയിരുന്നതായും തിരക്ക് കാരണം ക്ഷേത്രത്തില്‍ കയറാൻ സാധിക്കാതെ പോയെന്നുമാണ് വിനായകന്റെ വിശദീകരണം. അതുകൊണ്ടാണ് രാത്രി ഷൂട്ടിംഗ് കഴിഞ്ഞ സമയത്ത് വന്നതെന്നും നടൻ വാദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞാനെൻ്റെ ഭഗവാനെ കാണാൻ വന്നതാണ്… മാറി നിൽക്ക്; നടൻ വിനായകൻ അർദ്ധരാത്രി കൽപ്പാത്തി ക്ഷേത്രത്തിൽ, തടഞ്ഞ് ഭാരവാഹികൾ, അർദ്ധരാത്രിയായതിനാലാണ് തടഞ്ഞതെന്നാണ് വിശദീകരണം #Vinayakan #Kalpathy #Palakkad

Posted by Reporter Live on Wednesday, May 15, 2024

അതേസമയം വിനായകന് കല്‍പ്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാൻ വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍. രാത്രി 11 മണി കഴിഞ്ഞതിനാല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാൻ കഴിയില്ല എന്നാണ് അറിയിച്ചത്. അതല്ലാതെ മറ്റ് തർക്കങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് വാർഡ് കൗണ്‍സിലർ സുഭാഷ് പ്രതികരിച്ചു.

രാവിലെ 5 മണി മുതല്‍ 9 മണി വരെയും വൈകിട്ട് 5 മണി മുതല്‍ 8 മണിവരെയുമാണ് നട തുറക്കാറുള്ളത്.അമ്ബലത്തില്‍ പണി നടക്കുന്നുണ്ടായിരുന്നു. തൊപ്പിയൊക്കെ വെച്ചതിനാലാവാം അവര്‍ക്ക് വിനായകനെ മനസിലായില്ല. ആരാണെന്ന് ചോദിച്ചതാണ് വിനായകനെ ചൊടിപ്പിച്ചത് എന്നാണ് താന്‍ മനസിലാക്കുന്നതെന്നും സുഭാഷ് പറഞ്ഞു. ഇല്ലാത്ത വിഷയത്തെ വെറുതെ ഊതിവീര്‍പ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button