വർഷങ്ങള്‍ക്കു മുൻപ്, മനോരമയുടെ നേരെ ചൊവ്വേയില്‍ അതിഥിയായി എത്തിയപ്പോള്‍, തന്റെ ഭാവിയെ കുറിച്ചും കയ്യെത്തി തൊടാൻ ആഗ്രഹിക്കുന്ന സ്വപ്നങ്ങളെ കുറിച്ചുമൊക്കെ പൃഥ്വി പറഞ്ഞ വാക്കുകള്‍ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. 20 വർഷങ്ങള്‍ക്കിപ്പുറമുള്ള പൃഥ്വിരാജ് എന്തായിരിക്കുമെന്ന് പൃഥ്വി പറഞ്ഞ വാക്കുകളെല്ലാം പില്‍ക്കാലത്ത് സത്യമായി തീരുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്.പല കാര്യങ്ങളും പ്രെഡിക്റ്റ് ചെയ്യുന്ന നടൻ, ഇല്യുമിനാറ്റി തുടങ്ങിയ വിളിപ്പേരുകളും ആരാധകർ പൃഥ്വിയ്ക്ക് ചാർത്തി കൊടുക്കാറുണ്ട്.

അടുത്തിടെ, ഗുരുവായൂരമ്ബല നടയില്‍ എന്ന ചിത്രത്തിന്റെ പ്രമോഷൻ അഭിമുഖങ്ങള്‍ക്കിടയിലും പൃഥ്വിയ്ക്ക് സമാനമായൊരു ചോദ്യം നേരിടേണ്ടി വന്നു. “രാജുവേട്ടൻ കുറെ വർഷങ്ങള്‍ക്ക് മുൻപ് ഇപ്പോഴത്തെ പൃഥ്വിരാജിന്റെ കരിയർ എങ്ങനെ ആയിരിക്കും എന്ന് പ്രെഡിക്‌ട് ചെയ്തിരുന്നല്ലോ,” എന്നായിരുന്നു അവതാരകയുടെ ചോദ്യം. അവതാരകയുടെ ചോദ്യം മുഴുമിക്കും മുൻപു തന്നെ പൃഥ്വിരാജിനു കാര്യം പിടികിട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“അടുത്ത പത്ത് വർഷം എങ്ങനെ ആയിരിക്കും എന്ന് പറയണോ?” എന്നായിരുന്നു പൃഥ്വിയുടെ മറുചോദ്യം.”അറുപതുകളില്‍ പൃഥ്വിരാജ് എങ്ങനെ ആയിരിക്കും എന്ന് പറയാമോ?” എന്ന് അവതാരക ചോദ്യം ആവർത്തിച്ചു.പക്ഷേ, അവതാരകയേയും പൃഥ്വിയേയും ഞെട്ടിച്ചുകൊണ്ട് ഉത്തരം പറഞ്ഞത് ഗുരുവായൂരമ്ബല നടയില്‍ എന്ന ചിത്രത്തില്‍ പൃഥ്വിയുടെ സഹതാരം കൂടിയായി നിഖില വിമലാണ്.”വയ്യായിരിക്കും… ഒട്ടും വയ്യ,” എന്നായിരുന്നു നിഖിലയുടെ ഉത്തരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക