മലയാളി യുവാവ് ആരംഭിച്ച മള്‍ട്ടിവോവെന്‍ എന്ന സ്റ്റാര്‍ട്ടപ്പ് കമ്ബനിയെ ഒരു യുഎസ് കമ്ബനി ഏറ്റെടുത്തു. യുഎസ് കേന്ദ്രമായുള്ള എഐ സ്ക്വയേഡ് എന്ന കമ്ബനിയാണ് ഏറ്റെടുത്തത്. മലപ്പുറം പൊന്നാനി സ്വദേശിയായ ടി.പി. സുബിന്‍ ആണ് മള്‍ട്ടിവോവെന്‍ എന്ന കമ്ബനിക്ക് പിന്നില്‍. 2023ല്‍ ആരംഭിച്ച ഈ കമ്ബനി ബെംഗളൂരുവില്‍ ആണ് പ്രവര്‍ത്തിക്കുന്നത്.

മെഷീന്‍ ലേണിംഗ് അടിസ്ഥാനമാക്കിയുള്ള ഡേറ്റ കൈമാറ്റം എളുപ്പമാക്കുന്ന ഓപ്പണ്‍ സോഴ്സ് പ്ലാറ്റ് ഫോമാണ് കമ്ബനിയുടേത്. ഈ ഏറ്റെടുക്കലോടെ യുഎസ് കമ്ബനിയായ എ ഐ സ്ക്വയേഡിന് നിര്‍മ്മിത ബുദ്ധി രംഗത്ത് സാന്നിധ്യം ശക്തമാക്കാനാവും. ബിസിനസ് ആപ്ലിക്കേഷനില്‍ നിര്‍മ്മിത ബുദ്ധിയുടെ ഉള്‍ക്കാഴ്ചയും ഡേറ്റ ഡെലിവറിയും അതിവേഗത്തിലാക്കുകയാണ് ഈ ഏറ്റെടുക്കല്‍ വഴി എഐ സ്ക്വയേഡ് ലക്ഷ്യമാക്കുന്നത്. ഓപ്പണ്‍ സോഴ്സ് കമ്മ്യൂണിറ്റിക്ക് നവീനത കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാനാകുമെന്ന് കരുതുന്നതായി എഐ സ്ക്വയേഡിന്റെ സിഇഒ ബെഞ്ചമിന്‍ ഹാര്‍വി പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓഹരിയും പണവും അടങ്ങുന്നതാണ് ഏറ്റെടുക്കലെങ്കിലും ഇരുകൂട്ടരും തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. തിരുവനന്തപുരം കോളെജ് ഓഫ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് സുബിന്‍. നേരത്തെ റേസര്‍പേ, ട്രൂകോളര്‍ എന്നിവയില്‍ ജോലി ചെയ്തിരുന്നു. അതിന് ശേഷമാണ് മള്‍ട്ടിവോവെന്‍ ആരംഭിച്ചത്. ഈ കമ്ബനി ഏകദേശം ഒമ്ബത് കോടിയുടെ മൂലധനഫണ്ടിംഗ് നേടിയിരുന്നു.സുബിന് രണ്ട് പാര്‍ട്ണര്‍മാരുമുണ്ട്. ബംഗാള്‍ സ്വദേശി സുജോയ് ഗോലനും കര്‍ണാടക സ്വദേശി നാഗേന്ദ്ര ധനകീര്‍ത്തിയും. ഇതില്‍ സുജോയ് ഗോലന്‍ ആണ് മള്‍ട്ടിവോവന്റെ സിഇഒ. പുതിയ ഏറ്റെടുക്കലിനെ തുടര്‍ന്ന് സുബിനും സഹസ്ഥാപകരും മള്‍ട്ടിവോവെന്റെ മുഴുവന്‍ ജീവനക്കാരും എഐ സ്ക്വയേഡിന്റെ ഭാഗമാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക