മലപ്പുറം: ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പോലും ജനങ്ങളില്‍ നിന്നും പിഴ ഈടാക്കുന്ന പോലീസ്. ഒടുവില്‍ പൊറുതിമുട്ടി ജനം തിരിച്ച്‌ പ്രതികരിച്ചാലോ? അത്തരമൊരു സംഭവമാണ് മലപ്പുറത്ത് കഴിഞ്ഞ ദിവസം സംഭവിച്ചത്. ബൈക്കിന് ഇന്‍ഷുറന്‍സ് ഇല്ലെന്ന് പറഞ്ഞ് യാത്രക്കാരനില്‍ നിന്നും മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച്‌ പോലീസ്. ചോദ്യം ചെയ്ത യുവാവിനോട് തട്ടിക്കയറിയ പൊലീസിന് പക്ഷെ പിന്നീട് നേരിടേണ്ടി വന്നത് നാട്ടുകാരുടെ വക ചോദ്യശരങ്ങളായിരുന്നു.

മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചപ്പോള്‍ എന്തിനാണെന്ന് ചോദിച്ചെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്നും മറുപടി ഉണ്ടായില്ല. ഗര്‍ഭിണിയായ ഭാര്യ വിളിക്കുമെന്ന് പറഞ്ഞിട്ടും വനിത കൂടിയായ എസ്‌ഐ ഫോണ്‍ വിട്ടുകാെടുത്തില്ല എന്നാണു വൈറലാകുന്ന വീഡിയോയില്‍ പറയുന്നത്. നാട്ടുകാര്‍ ഇടപെട്ടതോടെ ഫോണ്‍ തിരിച്ചുെകാടുക്കുന്ന ഉദ്യോഗസ്ഥനെയും കാണാം. നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ യുവാവ് ഹെല്‍മെറ്റ് വെച്ചിട്ടില്ലെന്നായിരുന്നു പോലീസിന്റെ വാദം. എന്നാല്‍ തങ്ങള്‍ കണ്ടതാണെന്നും ഹെല്‍മറ്റ് ഉണ്ടെന്നും അവര്‍ പറഞ്ഞതോടെ മറ്റ് വഴികളില്ലാതെ പോലീസ് സ്ഥലം വിടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ പൊറുതി മുട്ടുന്ന ജനത്തിന്റെ പോക്കറ്റ് കാലിയാക്കുന്ന പൊലീസ് നടപടി വലിയ രോഷത്തിനു കാരണമായിരിക്കുകയാണ്. കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളും വിഡിയോ പങ്കിട്ട് രോഷം വ്യക്തമാക്കുന്നു. കോവിഡില്‍ നട്ടം തിരിയുന്ന സാധാരണക്കാരന് നേര്‍ക്കുള്ള പൊലീസിന്റെ പിടിച്ചുപറി സജീവ ചര്‍ച്ചയാകുമ്ബോഴാണ് ഈ വിഡിയോയും പുറത്തുവരുന്നത്. ഒടുവില്‍ നിവൃത്തികെട്ട ജനം പോലീസിനോട് പ്രതികരിച്ച്‌ തുടങ്ങിയിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക