പത്തനംതിട്ട: സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരെ പീഡനശ്രമ പരാതിയുമായി ആദിവാസി യുവതി. ഫോണ്‍ ചെയ്ത് അശ്ലീലച്ചുവയോടെ സംസാരിക്കുകയും ലൈംഗികബന്ധത്തിന് ക്ഷണിക്കുകയും ചെയ്യുന്നത് പതിവായതോടെയാണ് യുവതി വെച്ചൂച്ചിറ പൊലീസിന് പരാതി നല്‍കിയത്. വെച്ചൂച്ചിറ-കൊല്ലമുള സിപിഎം ലോക്കല്‍ സെക്രട്ടറി ജോജി മഞ്ചാടിക്കെതിരെയാണ് യുവതിയുടെ പരാതി. പലതവണ താക്കീത് നല്‍കിയിട്ടും ജോജി മഞ്ചാടി ശല്യം തുടര്‍ന്നതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. ജോജി മഞ്ചാടി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് യുവതി പരാതിയില്‍ പറയുന്നു.

കോള്‍ റെക്കോര്‍ഡുകള്‍ അടക്കമാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. തനിക്ക് പല സ്ത്രീകളുമായും ബന്ധമുണ്ടെന്നും ജോജി മഞ്ചാടി ഈ ശബ്ദരേഖകളില്‍ സമ്മതിക്കുന്നുണ്ട്. ആ നാട്ടിലെ പല സ്ത്രീകളെ കുറിച്ച്‌ മോശമായും ജോജി സംസാരിക്കുന്നത് ശബ്ദരേഖയിലുണ്ട്. ഓരോ തവണ വിളിക്കുമ്ബോളും ജോജി ലൈംഗികബന്ധത്തിന് ക്ഷണിക്കുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്. യുവതി ഓരോതവണയും താല്‍പര്യമില്ലെന്ന് അറിയിക്കുമ്ബോളും ജോജി അവരെ നിര്‍ബന്ധിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രവര്‍ത്തകരുടെ സ്ത്രീ വിരുദ്ധ നടപടികളില്‍ പൊറുതിമുട്ടിയ സിപിഎം നേതൃത്വത്തിന് വലിയ പ്രതിസന്ധിയാണ് പുതിയ പരാതി. ആദിവാസി യുവതിയാണ് പരാതിക്കാരി എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വിവാഹിതയും മൂന്ന് കുട്ടികളുടെ മാതാവുമായ യുവതിയുടെ ഭര്‍ത്താവ് കണ്ണൂരിലാണ് ജോലി ചെയ്യുന്നത്. സംഭവത്തില്‍ പരാതി നല്‍കിയതോടെ പരാതിക്കാരിക്കെതിരെ ഭീഷണികളുണ്ടാകുന്നുണ്ട്. തനിക്കും കുടുംബത്തിനും ഭീഷണിയുള്ളതായും യുവതി പരാതിയില്‍ പറയുന്നു. ജോജിയുടെ ഭരണസ്വാധീനം ഭയന്നാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് യുവതി അറിയിച്ചു. പരാതിയില്‍ വെച്ചൂച്ചിറ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റാന്നി ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക