കൊച്ചി: മഴുവന്നൂരില്‍ ട്വന്റി ട്വന്റിയില്‍ നിന്ന് പ്രവര്‍ത്തകരുടെ കൂട്ടരാജി. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ മഴുവന്നൂര്‍ പഞ്ചായത്തില്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകര്‍ രാജിവെച്ചത്. ട്വന്റി 20 യില്‍ നിന്ന് രാജിവെച്ചവരെ ഒപ്പം നിര്‍ത്താനാണ് സിപിഐഎമ്മിന്റെ തീരുമാനം. നിക്ഷേപ പദ്ധതി കേരളത്തില്‍ നിന്ന് തെലുങ്കാന യിലേക്ക് മാറ്റി പിന്നാലെയാണ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നതും.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ട്വന്റി 20 മിന്നും വിജയം നേടിയ പഞ്ചായത്താണ് മഴുവന്നൂര്‍. 19 വാര്‍ഡുകളില്‍ 14 ഇടത്തും ട്വന്റി 20 സ്ഥാനാര്‍ഥികള്‍ ജയിച്ചു കയറി. പഞ്ചായത്തില്‍ ട്വന്റി 20 ഒറ്റയ്ക്ക് ഭരണം. കുടിവെള്ളം, വൈദ്യുതി, ഭക്ഷ്യ സുരക്ഷ മാര്‍ക്കറ്റ് എന്നിവയൊക്കെ ആയിരുന്നു ട്വന്റി20 വാഗ്ദാനങ്ങള്‍. ഇവയില്‍ ഒന്നുപോലും നടപ്പാക്കാനുള്ള നടപടികള്‍ ഇതുവരെയും ഉണ്ടായിട്ടില്ല എന്നാരോപിച്ചാണ് പ്രവര്‍ത്തകരുടെ രാജി. മഴുവന്നൂര്‍ പഞ്ചായത്തിലെ 5,6 വാര്‍ഡുകളിലെ നാല്പതിലധികം പ്രവര്‍ത്തകര്‍ രാജിവെച്ചത്. ഇവരുടെ കുടുംബാംഗങ്ങളും ട്വന്റി ട്വന്റിമായുള്ള പ്രവര്‍ത്തനം അവസാനിപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വാര്‍ഡ് തല കമ്മിറ്റികള്‍ പോലും ചേര്‍ന്നിട്ട് ഇല്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു. അതുകൊണ്ടുതന്നെ തങ്ങളുടെ അഭിപ്രായങ്ങള്‍ പറയുന്നതിന് ഒരു വേദി ഇല്ലെന്നും ഇവര്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അസംതൃപ്തരായ പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്താനാണ് സിപിഐഎമ്മിന്റെ നീക്കം. ട്വന്റി ട്വന്റിയില്‍ നിന്നും രാജിവെച്ച്‌ എത്തുന്നവരെ നാളെ ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം നല്‍കും. അസംതൃപ്തരായ ട്വന്റി20 പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നുണ്ട്. മറ്റ് പഞ്ചായത്തുകളില്‍ നിന്നും ട്വന്റി 20 യില്‍ നിന്ന് കൂടുതല്‍ രാജി ഉണ്ടാകുമെന്ന് മൂന്ന് മുന്നണികളും കണക്ക് കൂട്ടുന്നത്ത്. ഒന്നോ രണ്ടോ പ്രവര്‍ത്തകര്‍മാത്രമാണ് രാജി വെച്ചിട്ടുള്ളതെന്നും കൂടുതല്‍ പേര്‍ പാര്‍ട്ടി വിട്ടു പോകില്ല എന്നുമാണ് ട്വന്റി 20 ഭാരവാഹികള്‍ നല്‍കുന്ന വിശദീകരണം.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കിഴക്കമ്ബലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂര്‍ എന്നീ പഞ്ചായത്തുകളില്‍ ട്വന്റി 20 ഭരണം പിടിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കും സ്ഥാനാര്‍ഥികള്‍ വിജയിച്ചു കയറി. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ നിന്നും ട്വന്റി20 സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാനാവില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി ശ്രീനിജന്‍ ആണ് ജയിച്ചു കയറിയത്. 2715 വോട്ടുകള്‍ക്ക് ആയിരുന്നു ശ്രീനിജന്റെ വിജയം. ട്വന്റി 20 സ്ഥാനാര്‍ഥി സുജിത്ത് പി സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നു.

തെരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടിയുടെ പ്രവര്‍ത്തനം പഞ്ചായത്ത് തലങ്ങളില്‍ പോലും കാര്യക്ഷമമല്ല എന്നാണ് പ്രവര്‍ത്തകര്‍ ആരോപണമുന്നയിക്കുന്നത്. തെരഞ്ഞെടുപ്പിനുശേഷം കിറ്റക്സില്‍ പരിശോധനയുടെ പേരില്‍ കമ്ബനി മാനേജ്മെന്റും സര്‍ക്കാരും തമ്മില്‍ തുറന്നപോരിലേക്ക് എത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് കേരളത്തില്‍ നടപ്പാക്കാന്‍ ഇരുന്ന 3,500 കോടി രൂപയുടെ പദ്ധതി ഇവിടെ നടപ്പാക്കേണ്ടത് ഇല്ലെന്ന് കമ്ബനി തീരുമാനിച്ചത്. ആയിരം കോടി രൂപ തെലുങ്കാനയില്‍ നിക്ഷേപിക്കുകയാണ് ഉണ്ടായത്. പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക് ട്വന്റി ട്വന്റിയുടെ തകര്‍ച്ചയുടെ തുടക്കം എന്നാണ് എതിരാളികളുടെ കണക്കുകൂട്ടല്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക