തിരുവനന്തപുരം: ജി എസ് ടി വകുപ്പിന് അനെര്‍ട്ട് കൈമാറുന്ന 12 ഇലക്‌ട്രിക് കാറുകളുടെ ഫ്ളാഗ് ഓഫ് ധനകാര്യ മന്ത്രി ശ്രീ.കെ എന്‍ ബാലഗോപാല്‍ തിങ്കളാഴ്ച്ച നിര്‍വഹിക്കും. രാവിലെ 8.30 നു കവടിയാര്‍ ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ വൈദ്യുത വകുപ്പ് മന്ത്രി ശ്രീ കെ കൃഷ്ണന്‍കുട്ടി, ശ്രീ വി.കെ പ്രശാന്ത് എംഎല്‍ എയുടെ സാന്നിധ്യത്തില്‍ വാഹനങ്ങളുടെ താക്കോല്‍ കൈമാറും.

ജി എസ് ടി സ്പെഷ്യല്‍ കമ്മിഷണര്‍, ഡോ.എസ് കാര്‍ത്തികേയന്‍ ഐ എ എസ്, അനെര്‍ട്ട് സി ഇ ഒ നരേന്ദ്രനാഥ് വെള്ളൂരി ഐ എഫ് എസ്,ചീഫ് ടെക്നിക്കല്‍ മാനേജര്‍ അനീഷ് എസ് പ്രസാദ്, ടെക്‌നിക്കല്‍ മാനേജര്‍ ജെ, മനോഹരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതോടെ അനെര്‍ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കൈമാറുന്ന ഇലക്‌ട്രിക്ക് വാഹനങ്ങളുടെ എണ്ണം 119 ആകും.

അനെര്‍ട്ട് മുഖേന ഗവണ്‍മെന്‍റ് സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഇലക്‌ട്രിക് വാഹനങ്ങള്‍ ലീസിന് നല്‍കുന്ന പദ്ധതിയുടെ ആദ്യഘട്ടമായി നൂറിലധികം വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കാന്‍ അനെര്‍ട്ടിന് സാധിച്ചു. കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായ ഇ ഇ ഇ എസ് എല്ലുമായി ചേര്‍ന്നാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ചു കൊണ്ട് സമ്ബൂര്‍ണമായി ഇലക്‌ട്രിക് വാഹന നയം ഗവണ്‍മെന്‍റ് തലത്തില്‍ നടപ്പിലാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വ്യവസായ വകുപ്പ്, സാംസ്‌കാരിക വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, യുവജന കമ്മീഷന്‍, വാട്ടര്‍ അതോറിറ്റി തുടങ്ങി വിവിധ വകുപ്പുകള്‍ നിലവില്‍ ഈ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക