കോട്ടയം: പ്രതിയപ്പെട്ടവരുടെ ചിതാഭസ്മം പുണ്യനദികള്‍ നിമഞ്ജനം ചെയ്യാനും തപാല്‍ വകുപ്പിന്റെ സേവനം. ഹരിദ്വാര്‍, പ്രയാഗ് രാജ്, വാരാണസി, ഗയ തുടങ്ങിയ പുണ്യസ്നാന ഘട്ടങ്ങളില്‍ മരണപ്പെട്ടവരുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യുന്ന പദ്ധതി ഉടന്‍ ആരംഭിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കോവിഡ് നിയന്ത്രണം യാത്രകള്‍ മുടക്കിയ സാഹചര്യത്തില്‍ മരണാനന്തരകര്‍മങ്ങള്‍ക്കു വിശ്വാസികളെ സഹായിക്കുകയാണ് തപാല്‍ വകുപ്പിന്റെ പദ്ധതി.

‘ഓം ദിവ്യദര്‍ശന്‍’ എന്ന മത-സാമൂഹിക സംഘടനയുടെ പദ്ധതിയാണു തപാല്‍ വകുപ്പുവഴി നടപ്പാക്കുന്നത്. ഇതിന്റെ ഒരുക്കങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി. തപാല്‍വകുപ്പിനോടു ‘ഓം ദിവ്യദര്‍ശന്‍’ സഹായം ആവശ്യപ്പെടുകയായിരുന്നു. ഹരിദ്വാര്‍, പ്രയാഗ് രാജ്, വാരാണസി, ഗയ തുടങ്ങിയ ഇടങ്ങളിലാണ് അസ്ഥി ഒഴുക്കാന്‍ സംവിധാനമൊരുക്കുന്നത്. ഒ.ഡി.ഡി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പദ്ധതിയുടെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്യുന്നവര്‍ക്ക് അവര്‍ ഗംഗാജലം സൗജന്യമായി അയക്കുകയുംചെയ്യും. എല്ലാവിധ ആദരവോടെയും കൃത്യതയോടെയും ചടങ്ങുകള്‍ നടത്തുമെന്നാണ് ഒ.ഡി.ഡി. ഉറപ്പുനല്‍കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍ ന​ട​ത്തു​ന്ന​തി​ന് ഒ.​ഡി.​ഡി പോ​ര്‍​ട്ട​ലി​ലൂ​ടെ ബു​ക്ക്​ ചെ​യ്യ​ണം. മ​രി​ച്ച​യാ​ളു​ടെ ബ​ന്ധു​ക്ക​ളാ​ണ്​ ബു​ക്ക് ചെ​യ്യേ​ണ്ട​ത്. രാ​ജ്യ​ത്ത്​ എ​വി​ടെ​യും 50 ഗ്രാം ​തൂ​ക്കം വ​രെ 41 രൂ​പ​യും ദൂ​ര​വും തൂ​ക്ക​വും അ​നു​സ​രി​ച്ച്‌​ തു​ട​ര്‍​ന്നു​ള്ള തു​ക​യു​മാ​ണ്​ ഈ​ടാ​ക്കു​ക. ഇ​ങ്ങ​നെ ബു​ക്ക്​ ചെ​യ്യു​ന്ന ബ​ന്ധു​ക്ക​ള്‍​ക്ക്​ ഒ​രു കു​പ്പി ഗം​ഗാ ജ​ലം സ്​​പീ​ഡ്​ പോ​സ്​​റ്റി​ലൂ​ടെ ല​ഭി​ക്കും. ഇ​തി​െന്‍റ ചെ​ല​വ് ഒ.​ഡി.​ഡി വ​ഹി​ക്കും.

ബുക്കിങ്ങിനു സൗകര്യമുള്ള തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളില്‍നിന്നു സ്‌പീഡ് പോസ്റ്റായാണ് അസ്ഥിയടങ്ങിയ പായ്ക്കറ്റ് അയക്കുക. ഇതു പായ്ക്കുചെയ്യേണ്ടതെങ്ങനെയെന്നു വിശദീകരിക്കുന്ന സര്‍ക്കുലറുകളും ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയച്ചുകഴിഞ്ഞു. പായ്ക്കറ്റിനുമുകളില്‍ പ്രത്യേകം ‘ഓം ദിവ്യദര്‍ശന്‍’ എന്നു സൂചിപ്പിക്കാന്‍ പോസ്റ്റ് ഓഫീസുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗുണഭോക്താക്കള്‍ക്കു ഗംഗാജലത്തിന്റെ കുപ്പി അയക്കാനുള്ള നോഡല്‍ ഓഫീസായി ഡല്‍ഹി സന്‍സദ് മാര്‍ഗിലെ ഹെഡ് പോസ്റ്റ്‌ഓഫീസിനെയാണു തിരഞ്ഞെടുത്തിട്ടുള്ളത്.

ശബരിമല പ്രസാദവും വീട്ടിലെത്തിക്കാന്‍ തപാല്‍ വകുപ്പ്:

അരവണയും ആടിയശിഷ്ടം നെയ്യും ഉള്‍പ്പെടെ ശബരിമലയിലെ പ്രസാദങ്ങള്‍ ആവശ്യക്കാര്‍ക്ക് വീട്ടിലെത്തിച്ചുനല്‍കാന്‍ തപാല്‍ വകുപ്പ് പദ്ധതി ആരംഭിച്ചിരുന്നു. ദേവസ്വം ബോര്‍ഡും തപാല്‍ വകുപ്പും തമ്മിലുള്ള കരാര്‍ പ്രകാരം രാജ്യത്ത് എവിടെയും ശബരിമല പ്രസാദങ്ങള്‍ അടങ്ങിയ കിറ്റ് പോസ്റ്റ് ഓഫീസ് വഴി എത്തിക്കും.കിറ്റിന് 450 രൂപയാണ് ചാര്‍ജ്. ഒരു ടിന്‍ അരവണ, വിഭൂതി, ആടിയ ശിഷ്ടം നെയ്യ്, കുങ്കുമം, മഞ്ഞള്‍പൊടി, അര്‍ച്ചന പ്രസാദം എന്നിവയാണ് ഓരോ കിറ്റിലും ഉണ്ടാവുക. 450 രൂപയാണ് ഒരു കിറ്റിന് ഈടാക്കുന്നത്. ഇതില്‍ 250 രൂപ ദേവസ്വം ബോര്‍ഡിനാണ്.

200 രൂപ തപാല്‍ ചാര്‍ജ് ഇനത്തില്‍ തപാല്‍ വകുപ്പിനും. ഭക്തര്‍ക്ക് പ്രസാദം ബുക്ക് ചെയ്യുന്നതിന് പ്രത്യേകം തപാല്‍ ചാര്‍ജ് നല്‍കേണ്ടതില്ലെന്ന് അധികൃതര്‍ പറഞ്ഞു. പോസ്റ്റ് ഓഫീസ് വഴി എത്തിച്ചുനല്‍കുന്നതിന് ഉള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് കിറ്റില്‍നിന്നു അപ്പം ഒഴിവാക്കിയതെന്ന് പറയുന്നു. കോവിഡ് മൂലം തീര്‍ഥാടകര്‍ക്ക് ശബരിമലയില്‍ വരാന്‍ പറ്റാത്ത സാഹചര്യം ഉള്ളതുകൊണ്ടാണ് അരവണയും മറ്റും വീട്ടില്‍ എത്തിച്ചുനല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.

ഭക്തര്‍ക്ക് വീടിനടുത്തുള്ള പോസ്റ്റ് ഓഫീസില്‍ ബുക്ക് ചെയ്യാം. പണം അടച്ചു മൂന്ന് ദിവസത്തിനകം പ്രസാദം വീട്ടിലെത്തുമെന്ന് അധികൃതര്‍. എത്ര കിറ്റ് വേണമെങ്കിലും ലഭിക്കും. പോസ്റ്റ് ഓഫീസുകളില്‍നിന്നുള്ള ബുക്കിങ് അനുസരിച്ച്‌ പ്രസാദം അടങ്ങിയ കിറ്റ് സന്നിധാനത്ത് പായ്ക്കുചെയ്ത് പമ്ബ പോസ്റ്റ് ഓഫീസില്‍ എത്തിക്കും. പമ്ബയില്‍നിന്ന് അതത് പോസ്റ്റ് ഓഫീസുകളിലേക്ക് അയയ്ക്കും. പ്രസാദത്തിനുള്ള ബുക്കിങ് അടുത്തിടെയാണ് ആരംഭിച്ചത്.ഇതുവരെ 5000-നടുത്ത് ഓര്‍ഡര്‍ ലഭിച്ചതായി ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. സന്നിധാനത്ത് ഉള്ള അപ്പം, അരവണ കൗണ്ടറുകളില്‍നിന്നും ആവശ്യത്തിന് പ്രസാദം വാങ്ങാം. ലോകത്തിലെ ഏറ്റവും വലിയ തപാല്‍ സേവന ശൃംഖലയാണ് ഇന്ത്യയിലേത്. രാജ്യത്ത് ആകെ 1.55 ലക്ഷം പോസ്റ്റോഫീസുകളാണുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക