തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ വീണ്ടും വർദ്ധിപ്പിച്ചേക്കുമെന്ന സൂചന നൽകി ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം നടക്കുന്നത്. വ്യാപാരികൾ അടക്കമുള്ളവരുടെ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് ഇപ്പോൾ നിയന്ത്രണം ശക്തമാക്കാൻ നീക്കം ആരംഭിച്ചിരിക്കുന്നത്.

ഇതിനായി പരമാവധി പരിശോധനകൾ നടത്തും. എല്ലാ രോഗികളെയും കണ്ടെത്താനാണ് ശ്രമം. കൂടുതൽ വാക്‌സിൻ ലഭിച്ചാൽ വിതരണത്തിന് ആരോഗ്യവകുപ്പ് സജ്ജമാണന്നും മന്ത്രി അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക