ഭോപാല്‍: ഓണ്‍ലൈന്‍ ​ഗെയിം കളിച്ച്‌ പണം നഷ്​ടപെട്ടതില്‍ മനംനൊന്ത്​ 13 വയസുകാരന്‍ സീലിങ്​ ഫാനില്‍ തൂങ്ങി മരിച്ചു. മധ്യപ്രദേശിലെ ഛതര്‍പൂരിലാണ്​ ദാരുണ സംഭവം. ‘ആത്മഹത്യ കുറിപ്പില്‍ അമ്മയോട്​ ക്ഷമ ചോദിക്കുന്ന കുട്ടി പണം നഷ്​ടപെട്ടതിലുള്ള വിഷാദം മൂലമാണ്​ താന്‍ ജീവനൊടുക്കുന്നതെന്ന്​ എഴുതിയിട്ടുണ്ട്​. യു.പി.ഐ അക്കൗണ്ട്​ വഴി പിന്‍വലിച്ച 40000 രൂപ ‘ഫ്രീ ഫയര്‍’ ഗെയിം കളിച്ചാണ്​ കുട്ടി നഷ്​ടപ്പെടുത്തിയതെന്ന്​ കുറിപ്പില്‍ വിവരിക്കുന്നു​വെന്ന് പൊലീസ്​ ഉദ്യോഗസ്​ഥനായ ശശാങ്ക്​ ജെയിന്‍ പറഞ്ഞു.നഴ്​സായി ജോലി ചെയ്യുന്ന കുട്ടിയുടെ അമ്മ സംഭവം നടക്കു​മ്ബാള്‍ ജില്ല ആശുപത്രിയില്‍ ജോലിയിലായിരുന്നു. പിതാവും വീട്ടില്‍ ഇല്ലായിരുന്നു.

അക്കൗണ്ടില്‍ നിന്ന്​ പണം പിന്‍വലിക്കപ്പെട്ടതായി സന്ദേശം വന്നതിന്​ പിന്നാലെ കുട്ടിയെ വിളിച്ച അമ്മ​ വഴക്ക്​ പറഞ്ഞിരുന്നു. ഇതിന്​ പിന്നാലെയാണ്​ കുട്ടി മുറിയില്‍ കയറി വാതില്‍ അടച്ചത്​. അല്‍പ സമയത്തിന്​ ശേഷം സഹോദരി ചെന്ന്​ വാതിലില്‍ മുട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെയാണ്​ സഹോദരി മാതാപിതാക്കളെ വിളിച്ച്‌​ വിവരം അറിയിച്ചത്.​വാതില്‍ തകര്‍ത്ത്​ അകത്ത്​ കടന്നപ്പോള്‍ കുട്ടി സീലിങ്​ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക