തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ കേരള പോലീസിന്റെ കൊടും ക്രൂരതയ്ക്ക് ഇരയായ അഞ്ചുതെങ്ങ് സ്വദേശിനിയായ മേരിയുടെ അവസ്ഥ പങ്കുവെച്ച്‌ ഹരീഷ് വാസുദേവന്‍. കഴിഞ്ഞ ദിവസമാണ് മേരിയുടെ മത്സ്യങ്ങള്‍ പോലീസ് അഴുക്ക് ചാലില്‍ തള്ളിയത്. രോഗ ബാധിതനായ ഭര്‍ത്താവ് ഉള്‍പ്പെടെ ആറോളം പേരുടെ അന്നമാണ് പോലീസ് നിഷ്കരുണം തട്ടിത്തെറുപ്പിച്ചത്. വഴിവക്കില്‍ മത്സ്യവില്പന നടത്തിക്കൊണ്ടിരുന്ന മേരിയുടെ മത്സ്യവും പത്രങ്ങളുമാണ് കോവിഡ് മാനദണ്ഡം പാലിച്ചില്ല എന്ന് ആരോപിച്ച്‌ പാരിപ്പള്ളി പോലീസ് അഴുക്ക് ചാലില്‍ വലിച്ചെറിഞ്ഞത്.തിരക്കുകളില്ലാതെ മത്സ്യക്കച്ചവടം ചെയ്യുകയായിരുന്ന സമയത്ത് പോലീസെത്തി പ്രകോപനം സൃഷ്ടിച്ച്‌ മത്സ്യം അഴുക്ക് ചാലിലേക്ക് വലിച്ചെറിയുകയായിരുന്നു.

ആയിരം കോടിയുടെ സര്‍ക്കാര്‍ പി ആര്‍ പരസ്യങ്ങളേക്കാള്‍ ശക്തിയുണ്ട് ഈ ഒരൊറ്റ വീഡിയോയ്ക്ക് എന്ന ഫേസ്‌ബുക്ക് കുറിപ്പാണ് ഹരീഷ് വാസുദേവന്‍ സമൂഹ മാധ്യമങ്ങള്‍ വഴി പങ്കുവെച്ചത

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ആയിരം കോടിയുടെ സര്‍ക്കാര്‍ PR പരസ്യങ്ങളേക്കാള്‍ ശക്തിയുണ്ട് ഈ ഒരൊറ്റ വീഡിയോയ്ക്ക്. മനുഷ്യത്വമില്ലാത്ത മൃഗങ്ങളാണോ പോലീസില്‍? മൃഗങ്ങള്‍??
ഈ സ്ത്രീയുടെ വിശദാംശങ്ങള്‍ അറിയാവുന്നവര്‍ തരിക, ഈ ക്രൂരത ചെയ്തവന്മാരെക്കൊണ്ട് ഇതിനു വില കൊടുപ്പിച്ചില്ലെങ്കില്‍ ഞാനൊന്നും ഇനിയീ തൊഴിലില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക