ന്റെ ഡാന്‍സ് വിഡിയോകളിലൂടെ അമ്ബരപ്പിക്കാറുള്ള താരമാണ് അനു സിത്താര. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുന്നത് താരത്തിന്റെ പുതിയ വിഡിയോ ആണ്. നടിയും നര്‍ത്തകിയുമായ ശ്യാമള സേവ്യറിനൊപ്പമാണ് അനുവിന്റെ പുതിയ വിഡിയോ. ഇരുവരുടേയും ചുവടുകളും ഭാവങ്ങളും ആരാധകരുടെ മനംകവരുകയാണ്.

‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിലെ ‘ഹരിചന്ദന മലരിലെ’ എന്ന പാട്ടിനൊപ്പമാണ് അനു സിത്താരയും ശ്യാമളയും നൃത്തം ചെയ്യുന്നത്. ഒരുമിനിറ്റില്‍ താഴെയുള്ള വിഡിയോയില്‍ നിറഞ്ഞു നില്‍ക്കുന്നത് രണ്ട് നര്‍ത്തകിമാരുടേയും ഭാവങ്ങളാണ്. പ്രാചി തെഹ്‌ലാന്‍, രഞ്ജിനി ജോസ്, മുന്ന സൈമണ്‍, ശ്രിന്ദ, അഞ്ജു കുര്യന്‍ തുടങ്ങി നിരവധി പ്രമുഖരാണ് പ്രശ്സകളുമായി എത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നൃത്തസംവിധായകന്‍ ബിജു ധ്വനിതരംഗിന്റെ അമ്മയാണ് ശ്യാമള. ലോക്ഡൗണ്‍ കാലത്ത് ചുവടുവച്ച്‌ വൈറലായ മുത്തശ്ശി നര്‍ത്തകിയാണ് ശ്യാമള സേവ്യര്‍. വര്‍ഷങ്ങളായി നൃത്തരംഗത്തു സജീവമാണെങ്കിലും കോവിഡ് കാലത്ത് പുറത്തിറക്കിയ വിഡിയോകളുലൂടെയാണ് ശ്രദ്ധേയയാകുന്നത്. ഇതിനോടകം നിരവധി പരസ്യചിത്രങ്ങളിലും ശ്യാമള വേഷമിട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക