കൊല്‍ക്കത്ത: ദമ്പതിമാരെയും രണ്ടുമക്കളെയും ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പശ്ചിമബംഗാളിലെ ഖര്‍ദാഹ് സ്വദേശിയായ ബൃന്ദാബന്‍ കര്‍മാക്കര്‍(52) ഭാര്യ ദേബശ്രീ, മകള്‍ ദേബലീന(17) മകന്‍ ഉത്സഹ(എട്ട്) എന്നിവരെയാണ് ഖര്‍ദാഹിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടത്. ഭാര്യയെയും രണ്ടുമക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥനായ ബൃന്ദാബന്‍ ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ നിഗമനം.

ഞായറാഴ്ച ഫ്‌ളാറ്റില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലെ ജീവനക്കാരും അയല്‍ക്കാരും വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി വാതില്‍ തകര്‍ത്ത് അകത്തുകടന്നതോടെയാണ് നാലുപേരുടെയും മൃതദേഹങ്ങള്‍ അഴുകിയനിലയില്‍ കണ്ടെത്തിയത്. സീലിങ് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു ബൃന്ദാബന്റെ മൃതദേഹം. ഫ്‌ളാറ്റിനുള്ളിലെ വിവിധയിടങ്ങളിലായാണ് മറ്റുമൂന്നുപേരെയും മരിച്ചനിലയില്‍ കണ്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക