കോഴിക്കോട്: കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ മാങ്ങാ പൊയിലിൽ പെട്രോള്‍ പമ്പില്‍ മോഷണം. കവര്‍ച്ചാസംഘം ജീവനക്കാരെ ആക്രമിച്ചശേഷം ഇവിടെയുണ്ടായിരുന്ന പണം കവരുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ രണ്ടിനും രണ്ടരക്കും ഇടയിലാണ് സംഭവം. മൂന്ന് പേരടങ്ങുന്ന കവര്‍ച്ചാസംഘം പമ്പിലെത്തിയ ശേഷം ഒരു ജീവനക്കാരന്റെ തല മുണ്ട് കൊണ്ട് മൂടി. ഇതിന് പിന്നാലെ ജീവനക്കാര്‍ക്ക് നേരേ മുളകുപൊടി എറിഞ്ഞു. പിന്നീട് ഇവിടെയുണ്ടായിരുന്ന പണം എടുത്തുകൊണ്ട് രക്ഷപെടുകയായിരുന്നു. 10000 രൂപയോളം നഷ്ടപ്പെട്ടതായാണ് വിവരം.
സംഭവത്തില്‍, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് മുക്കം പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് എത്രയും വേഗം പ്രതികളെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.