കോഴിക്കോട്: താമരശ്ശേരിയില്‍ കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ യുവാവ് അധ്യാപകനും ഹജ്ജ് ട്രെയിനറും അടക്കം പ്രധാനപ്പെട്ട ചുമതലകള്‍ വഹിച്ചിരുന്ന വ്യക്തി. കിനാലൂര്‍ കുറുമ്പൊയില്‍ ഷാനവാസ് എന്ന 48കാരനായ അധ്യാപകനെയാണ് കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ താമരശ്ശേരി പൊലീസ് അറസ്‌റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകീട്ട് വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ആയിരുന്നു സംഭവം. അസ്വഭാവികത ശ്രദ്ധിച്ച പെണ്‍കുട്ടി ബഹളം വെച്ചതോടെ യാത്രക്കാര്‍ ഇടപെടുകയും ബസ് താമരശ്ശേരി സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. പൂവമ്പായി എ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അറബി അധ്യാപകനാണ് ഇയാള്‍. ഇത് കൂടാതെ ഹജ്ജ് ട്രെയിനര്‍, സമസ്ത മഹല്ല് ഫെഡറേഷന് ട്രെയിനര്‍, വഖഫ് ബോര്‍ഡ് മോട്ടിവേഷന്‍ ക്ലാസ്സ് ട്രെയിനര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നയാളാണ് ഷാനവാസ്. മുസ്ലീം ലീഗ് വാര്‍ഡ് ഭാരവാഹിയും അധ്യാപക സംഘടനയുടെ മുന്‍ നേതാവ് കൂടിയുമാണ് ഇയാള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക