ന്യൂഡല്‍ഹി: ദശലക്ഷക്കണക്കിന്​ ക്ലബഹൗസ്​ ഉപയോക്താക്കളുടെ മൊബൈല്‍ നമ്ബറുകള്‍ ഡാര്‍ക്ക്​ വെബില്‍ വില്‍പനക്ക്​. മൊബൈല്‍ നമ്ബര്‍ ഒഴികെ മറ്റ്​ സ്വകാര്യ വിവരങ്ങള്‍ ഒന്നും ഓഡിയോ ചാറ്റ്​ അപ്ലിക്കേഷനായ ക്ലബ്​ഹൗസില്‍ നല്‍കേണ്ടതില്ല. ലക്ഷക്കണക്കിനാളുകളുടെ നമ്ബറുകള്‍ വില്‍പനക്ക്​ വെച്ച കാര്യം സെബര്‍ സുരക്ഷ വിദഗ്​ധനായ ജിതന്‍ ജെയിനാണ്​ ട്വീറ്റ്​ ചെയ്​തത്​.

ഉപയോക്​താക്കളു​ടെ കോണ്‍ടാക്​ട്​ ലിസ്റ്റില്‍ ബന്ധപ്പെടുത്തി വെച്ച നമ്ബറുകളും അക്കൂട്ടത്തിൽ​ഉള്ളതിനാല്‍ നിങ്ങള്‍ ക്ലബ്​ ഹൗസില്‍ ഇതുവരെ അക്കൗണ്ട്​ തുടങ്ങിയിട്ടില്ലെങ്കിലും നമ്ബറുകള്‍ ഡാര്‍ക്ക്​ വെബിലെത്താന്‍ സാധ്യതയുണ്ടെന്നാണ്​ ജെയിന്‍ പറയുന്നത്​. വിഷയത്തില്‍ ക്ലബ്​ ഹൗസ്​ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ഹാക്കര്‍ പേരുകള്‍ ഇല്ലാതെ ഫോണ്‍ നമ്ബറുകള്‍ മാത്രമാണ്​ വില്‍ക്കാന്‍ വെച്ചതെന്ന്​ സ്വതന്ത്ര സുരക്ഷ ഗവേഷകനായ രാജശേഖര്‍ രജാരിയ പറഞ്ഞു. ‘പേരോ ചിത്രങ്ങളോ വിവരങ്ങളോ ലഭ്യമല്ല. ഫോണ്‍ നമ്ബറുകളുടെ പട്ടിക എളുപ്പത്തില്‍ എടുക്കാം. ഡേറ്റ ചോര്‍ന്നതായുള്ള അവകാശവാദം വ്യാജമാണെന്നാണ്​ തോന്നുന്നത്​’-രജാരിയ ഐ.എ.എന്‍.എസിനോട്​ പറഞ്ഞു​.

ക്ലബ്​ ഹൗസ്​ ആപ്പിന്​ സാ​ങ്കേതിക സഹായങ്ങള്‍ ചെയ്​ത ഷാങ്​ഹായ്​ കേന്ദ്രമായ ‘അഗോര’ ചൈനീസ്​ സര്‍ക്കാറിന്​ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുമെന്ന്​ യു.എസിലെ സ്റ്റാന്‍ഫോര്‍ഡ്​ സര്‍വകലാശാല മുന്നറിയിപ്പ്​ നല്‍കിയിരുന്നു. ഇപ്പോള്‍ ‘ക്ഷണം’ ആവശ്യമില്ലാതെ ആര്‍ക്കും ക്ലബ്​ ഹൗസില്‍ ചേരാനുള്ള അവസരം ഒരുക്കിയിരുന്നു. മേയ്​ മധ്യ​ത്തോടെ ആന്‍ഡ്രോയ്​ഡ്​ ഓപറേറ്റിങ്​ സിസ്റ്റത്തില്‍ കൂടി അവതരിപ്പിച്ചതോടെ 10 ദശലക്ഷം ഉപയോക്താക്കളെ കൂടി ക്ലബ്​ഹൗസില്‍ എത്തിക്കാനായതായി കമ്ബനി അവകാശപ്പെട്ടിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക