കാബൂള്‍ (അഫ്ഗാനിസ്താന്‍) അഫ്ഗാനിസ്താനില്‍ ശെസന്യം നടത്തിയ വ്യോമാക്രമണത്തില്‍ 30 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയാണ് നോര്‍ത്ത് ജൗസ്ജന്‍, സതേണ്‍ ഹെല്‍മന്ദ് പ്രവിശ്യകളില്‍ സൈന്യം ആ്രകമണം നടത്തിയത്.

ജൗസ്ജാനില്‍ 19 ഭീകരര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുര്‍ഗാബിലും ഹസ്സാന്‍ തബ്ബിനിലുമുള്ള ഭീകരരുടെ ഒളിത്താവളത്തിനു നേര്‍ക്കാണ് വേ്യാമാക്രമണമുണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സതേണ്‍ ഹെല്‍മന്ദിലെ ലക്ഷര്‍ ഘട്ടിലായിരുന്നു രണ്ടാമത്തെ ആക്രമണം. താലിബാന്‍ മറ്റ് രണ്ട് ഭീകരരുമടക്കം 14 ഭീകരരാണ് കൊല്ലപ്പെട്ടത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു.

ഭീകരരുടെ മൂന്ന് വാഹനങ്ങള്‍, ആറ് ബൈക്കുകള്‍, രണ്ട് ബങ്കറുകള്‍, വന്‍ ആയുധശേഖരവും വെടിക്കോപ്പുകളും നശിപ്പിച്ചു.അഫ്ഗാനിലെ 419 ജില്ലകളില്‍ പകുതിയോളം താലിബാന്റെ നിയന്ത്രണത്തിലാണ്. താലിബാന്‍ കൂടുതല്‍ മേഖലകള്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ കാബൂള്‍ അടക്കം ജനവാസ കേന്ദ്രങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് സേന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക