തിരുവനന്തപുരം: വയനാട്ടിലെ മരംമുറി വിവാദത്തില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന ആവശ്യം നിരസിച്ചതിന് പിന്നാലെ പ്രതിപക്ഷ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ചോദ്യോത്തരവേളയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് ജുഡീഷല്‍ അന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ചത്.
തുടര്‍ന്ന് സംസാരിച്ച വനംമന്ത്രി എ.കെ.ശശീന്ദ്രന് സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ഈ ഘട്ടത്തില്‍ ജുഡീഷല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും പറഞ്ഞു. പിന്നാലെയാണ് സഭ ബഹിഷ്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചത്.സര്‍ക്കാര്‍ ഒത്താശയോടെ നടന്ന തട്ടിപ്പാണിതെന്നും കേസില്‍ ചില ആദിവാസികളെയും തൊഴിലാളികളെയും പ്രതിചേര്‍ത്ത് ഉന്നതരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും സതീശന് ആരോപിച്ചു.