ചങ്ങനാശ്ശേരി: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ നിയന്ത്രണംവിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ക്രെയിനില്‍ ഇടിച്ച്‌ യുവാവ് മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. തിരുവല്ല കുമ്ബനാട് നെല്ലിമല്ല ആനപ്പാറയ്ക്കല്‍ ജോയിയുടെ മകന്‍ ജോയല്‍ (20) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന അംഗിത്, തേജിഷ്, ജോണ്‍സണ്‍, സിദ്ധാര്‍ത്ഥ്, മനു എന്നിവര്‍ക്കും ക്രെയിനിന് സമീപമുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളിയായ സുരേഷ് സാരഥിക്കുമാണ് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ ജോയലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റവര്‍ ചികിത്സയിലാണ്. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ ഒന്നാം പാലത്തിന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തു നിന്നും തിരുവല്ലയിലേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ക്രെയിനില്‍ ഇടിച്ച്‌ മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എ സി റോഡ് വീതി കൂട്ടാനായി ഒന്നാം പാലം പൊളിച്ച്‌ പുതിയ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഒന്നാം പാലത്തിന് സമീപം പൈലിങ് ജോലികള്‍ക്കായി കൊണ്ടുവന്ന ക്രെയിന്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. റോഡിനിരുവശത്തും തെരുവ് വിളക്കുകള്‍ തകരാറിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക