തൃശൂര്‍: തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കിലെ 100 കോടി രൂപയുടെ വായ്പാ തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണത്തിന് സാധ്യത. അഴിമതി നിരോധന നിയമ പ്രകാരം അന്വേഷിക്കേണ്ടതിനാല്‍ കേസ് വിജിലന്‍സിന് വിടുന്നതാണ് നല്ലതെന്ന് ഉന്നത പൊലീസ് നേതൃത്വം വിലയിരുത്തുന്നു. അതിനിടെ സംഭവത്തില്‍ ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം തുടങ്ങി.

വായ്പകള്‍ നല്‍കി നൂറൂകോടിയിലധികം രൂപ തട്ടിയ സംഭവത്തില്‍ വഞ്ചന ഗൂഡാലോചന എന്നിവയെക്കൂടാതെ അഴിമതി നിരോധന നിയമ പ്രകാരവും കേസെടുത്ത് അന്വേഷിക്കാനാണ് നീക്കം. ഈ സാഹചര്യത്തിലാണ് കേസ് വിജിലന്‍സിന് കൈമാറുന്നതിനെക്കുറിച്ച്‌ ചര്‍ച്ച നടക്കുന്നത്. നൂറ് കണക്കിന് രേഖകള്‍ പരിശോധിച്ചാണ് അന്വേഷമം നടത്തേണ്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സഹകരണ വകുപ്പിലെ ഉദ്യാഗസ്ഥരേയും ചോദ്യം ചെയ്യണം. ഇക്കാര്യങ്ങള്‍ പരിഗണിച്ച്‌ കേസ് വിജിലന്‍സിനെ ഏല്‍പ്പിക്കാമെന്ന അഭിപ്രായത്തിനാണ് മുന്‍ തൂക്കം. ഇതിനിടെ ജില്ലാ ക്രൈം ബാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്ത്വത്തിലുള്ള സംഘം കേസില്‍ അന്വേഷണം തുടങ്ങി. ബാങ്കില്‍ അഴിമതി നടന്നിട്ടുണ്ടെന്ന

സഹകരണ ജോയിന്റെ റജിസ്ട്രാറുടെ റിപ്പോര്‍ട്ട് പഠിച്ച ശേഷമാകും അന്വേഷണത്തിന്റെ തുടര്‍ നടപടികള്‍ തീരുമാനിക്കുക.കൃത്യമായ ഓഡിറ്റ് റിപ്പോര്‍ട്ട് പഠിച്ച ശേഷമാകും ക്രമം തെറ്റിച്ച്‌ വായ്പ അനുവദിച്ച കാര്യങ്ങളില്‍ എങ്ങനെ അന്വേഷമം വേണമെന്ന് തീരുമാനിക്കുകയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അതേ സമയം

സംഭവത്തില്‍ കോണ്‍ഗ്രസ്സും ബിജെപിയും പ്രതിഷേധം തുടരുകയാണ്. ബാങ്ക് ഭരണ സമിതി അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നത് വരെ വിവിധ പ്രതിഷേധ പരിപാടികള്‍ തുടരാനാണ് ഇവരുടെ നീക്കം കൂടിയാവുകയാണ് ഇത്തവണയും ബലിപെരുന്നാള്‍ ആഘോഷം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക