ഇടുക്കി അടിമാലിയില്‍ ബേക്കറിയുടമ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ചു. സാമ്ബത്തിക ബാധ്യതയെത്തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് വിവരം. അടിമാലി ഇരുമ്ബുപാലം ടൗണില്‍ ബേക്കറി ആന്‍ഡ് ടീ ഷോപ്പ് നടത്തിവന്നിരുന്ന വിനോദിനെയാണ് ഇന്ന് പുലര്‍ച്ചെ കടയ്ക്കുള്ളില്‍ തന്നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലോക്ക് ഡൗണ്‍മൂലം കച്ചവടം കുറഞ്ഞതും കടബാധ്യത കൂടിയതുമാണ് ആത്മഹത്യക്ക് കാരണം എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പുലര്‍ച്ചെ പതിവുപോലെ കടതുറക്കാന്‍ വീട്ടില്‍ നിന്നിറങ്ങിയ വിനോദ് കടതുറന്നയുടന്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം. പാലുമായി കടയിലെത്തിയ യുവാവാണ് വിനോദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക