എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ കെ ഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷന്റെ താരിഫ് റേറ്റുകള്‍ പുറത്തുവിട്ടു. ആറ് മാസത്തേക്കുള്ള അഡ്വാൻസ് റെൻറ്റൽ പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 1794 രൂപക്ക് ആറ് മാസം 20 എംബിബിഎസ് സപീഡില്‍ കണക്ഷൻ ലഭ്യമാക്കുന്നതാണ് ചുരുങ്ങിയ നിരക്ക്. ഈ പ്ലാനില്‍ പ്രതിമാസം 299 രൂപയേ യഥാര്‍ഥ തുക വരുന്നുള്ളൂ. ജിഎസ്ടി പുറമെ വരും.

7494 രൂപയുടെ പ്ലാൻ ആണ് ഏറ്റവും കൂടിയത്. ഇതുപ്രകാരം 250 സ്പീഡ് വേഗതയുള്ള ഇന്റര്‍നെറ്റ് ആറ് മാസത്തേക്ക് ലഭിക്കും. 5000 ജിബിയാണ് ലിമിറ്റ്. പ്രതിമാസം 1249 രൂപയാണ് ഈ പ്ലാനില്‍ ഉപഭോക്താവിന് ചെലവാകുക. എല്ലാ പ്ലാനുകളിലും അണ്‍ലിമിറ്റഡ് പരിധി കഴിഞ്ഞാല്‍ രണ്ട് എംബിബിഎസ് വേഗത്തില്‍ കണക്ഷൻ ലഭിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2094 രൂപയ്ക്ക് 30 എംബിബിഎസ് വേഗത്തില്‍ 3000 ജിബി, 2394 രൂപക്ക് 40 എംബിബിഎസ് വേഗത്തില്‍ 4000 ജിബി, 2694 രൂപക്ക് 50 എംബിബിഎസ് വേഗത്തില്‍ 5000 ജിബി, 2994 രൂപക്ക് 75 എംബിബിഎസ് വേഗത്തില്‍ 4000 ജിബി, 3594 രൂപക്ക് 100 എംബിബിഎസ് വേഗത്തില്‍ 5000 ജിബി, 4794 രൂപക്ക് 150 എംബിബിഎസ് വേഗത്തില്‍ 4000 ജിബി, 5994 രൂപക്ക് 200 എംബിബിഎസ് വേഗത്തില്‍ 5000 ജിബി എന്നിങ്ങനെയാണ് മറ്റു പ്ലാനുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക