കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും മുന്‍ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ യദിയൂരപ്പയും തമ്മിലുള്ള കൂടിക്കാഴ്ച കര്‍ണാടകയില്‍ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് വീണ്ടും വഴിതെളിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടെങ്കിലും പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മിന്നും വിജയം സമ്മാനിക്കാനുള്ള ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തിരിക്കുന്ന നേതാവാണ് ഡി.കെ ശിവകുമാർ. യദിയൂരപ്പ ബിജെപി നേതൃത്വത്തോട് കലഹിച്ചു നില്‍ക്കുന്ന ഒരാളാണെന്നത് ഇതിന് കൂടുതല്‍ മാനം നല്‍കുന്നു.

കർണാടകയിൽ ഏറ്റവും അധികം സ്വാധീനമുള്ള ജാതി വിഭാഗമാണ് ലിംഗായത്തുകൾ. അവർക്കിടയിൽ നിന്ന് ഉയർന്നുവന്ന ഏറ്റവും ശക്തനായ രാഷ്ട്രീയക്കാരനാണ് യെദിയൂരപ്പ. മുൻപ് ബിജെപി വിട്ട് പുതിയ പാർട്ടി ഉണ്ടാക്കിയ ചരിത്രവും ഈ ബിജെപി നേതാവിന് ഉണ്ട്. ഇദ്ദേഹത്തിൻറെ മക്കളും രാഷ്ട്രീയത്തിൽ സജീവമാണെങ്കിലും ബിജെപി നേതൃത്വം പലപ്പോഴും ഇവരോടത്ര അനുഭാവപൂർണ്ണവുമായ നിലപാട് അല്ല സ്വീകരിച്ചിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡികെ ആകട്ടെ തിരഞ്ഞെടുപ്പ് മുന്നിൽ നിന്ന് നയിച്ചെങ്കിലും പാർട്ടിക്ക് വിജയം ഉറപ്പാക്കിയെങ്കിലും അർഹമായ മുഖ്യമന്ത്രിപദം നഷ്ടപ്പെട്ട നേതാവാണ്. കൂടുതൽ എംഎൽഎമാർ സിദ്ധരാമയ്യക്കൊപ്പം നിന്നതും, തനിക്കെതിരെയുള്ള കേസുകളും ആണ് ശിവകുമാറിന് മുഖ്യമന്ത്രിപദം നഷ്ടപ്പെടാൻ കാരണം. എന്നാൽ ഒരു നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനപ്പുറം സംസ്ഥാനത്തെ ജാതി രാഷ്ട്രീയ സമവാക്യങ്ങൾ അനുകൂലമാക്കി കർണാടകയിൽ അധീശത്വം ഉറപ്പിക്കാൻ ആയാൽ കോൺഗ്രസ് ഹൈക്കമാന്റിന് ഡികെയെ കൈവിടാൻ ആവില്ല.

അതുകൊണ്ടുതന്നെ മുഖം ഉപ മുഖ്യമന്ത്രി പദവും അപ്രസക്ത വകുപ്പുകളും ആയി പാർട്ടിക്കുള്ളിൽ നിന്നുതന്നെ ശിവകുമാറിനെ ഒതുക്കാൻ നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇതിനൊന്നും നിന്നു കൊടുക്കാതെ സംസ്ഥാനത്ത് ചടുലമായ നീക്കങ്ങളാണ് അദ്ദേഹം നടത്തുന്നത്. ഇനി ഒരിക്കൽ കൂടി അർഹമായതൊന്നും തനിക്ക് കൈവിട്ടു പോകില്ല എന്ന് ഉറപ്പുവരുത്താൻ ഉള്ള നീക്കങ്ങൾ എന്ന് തന്നെ ഇതിനെ വിലയിരുത്താം. അതിനാൽ ജഗദീഷ് ഷെട്ടർ, യെദിയൂരപ്പ മുതലായ നേതാക്കളുമായി ഡി കെ നടത്തുന്ന കൂടിക്കാഴ്ചകൾക്ക് സവിശേഷ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക