വിവാദങ്ങള്‍ സൃഷ്ടിച്ച്‌ സമൂഹമാധ്യമങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ച്‌ പാടിയിട്ടുള്ള താരമാണ് നടന്‍ വിജയകുമാറിന്റെ മകള്‍ വനിതാ വിജയകുമാര്‍. തന്റെ വിവാഹ വര്‍ത്തകളിലൂടെയാണ് താരം മാധ്യമശ്രദ്ധ പിടിച്ച്‌ പറ്റിയിരുന്നത്. മൂന്ന് വിവാഹബന്ധവും പരാജയപ്പെട്ട വനിതാ ഇപ്പോള്‍ നാലാമതൊരു വിവാഹത്തിന് ഒരുങ്ങുന്നതായുള്ള സൂചനകളാണ് പുറത്ത് വരുന്നത്. തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങവെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് താരം വീണ്ടും വിവാഹിതയാകാന്‍ ആഗ്രഹിക്കുന്നതായി വിവരം മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.

2000 ത്തിലാണ് വനിത ആദ്യമായി വിവാഹം ചെയ്യുന്നത്. നടന്‍ ആകാശിനെയാണ് അന്ന് വനിത ഭര്‍ത്താവാക്കിയത്. എന്നാല്‍ ഈ വിവാഹം ബന്ധത്തില്‍ പ്രശ്‌നങ്ങളായി. ഇരുവരും ബന്ധം അവസാനിപ്പിച്ചു. 2007 ല്‍ അനന്ദ് രാജ് എന്ന ബിസിനസ്‌കാരനെ വനിത വിവാഹം ചെയ്തു. എന്നാല്‍ ഇതും വേര്‍പിരിയലില്‍ അവസാനിക്കുകയായിരുന്നു. ഇതിനിടെ റോബര്‍ട്ട് എന്ന കൊറിയോഗ്രാഫറുമായി നടിക്ക് പ്രണയമായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ ബന്ധം ബ്രേക്കപ്പായ ശേഷമാണ് പീറ്റര്‍ പോളിനെ വനിത വിവാഹം ചെയ്യുന്നത്. രണ്ട് പെണ്‍മക്കളുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യ ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തിനെതിരെ വന്നതോടെ സംഭവം വിവാദമായി. ഇതൊന്ന് അടങ്ങി വരുമ്ബോഴേക്കും പീറ്റര്‍ പോളിനും വനിതയ്ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ വന്നു. നാല് മാസം മാത്രമാണ് ഈ വിവാഹ ബന്ധം നിലനിന്നത്. പീറ്റര്‍ പോളിന്റെ മദ്യപാനമാണ് വനിതയെ ചൊടിപ്പിച്ചത്.

‘ദൈവത്തിന്റെ കൃപയാല്‍ തനിക്കാരെയും സ്‌നേഹിക്കാം. അങ്ങനെ സംഭവിച്ചാല്‍ ഉചിതമായ തീരുമാനം എടുക്കും.’ എന്നായിരുന്നു വനിത മാധ്യമങ്ങളോട് പറഞ്ഞത്. നാലാം വിവാഹത്തിന് തയ്യാറാണെന്നാണോ വനിത വ്യക്തമാക്കിയതെന്നാണ് ആരാധകരുടെ ചോദ്യം. നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ നടിയെ കുറ്റപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.

വനിതയുടെ മൂന്നാം ഭര്‍ത്താവ് പീറ്റര്‍ പോള്‍ കഴിഞ്ഞിടയ്ക്കായിരുന്നു മരണപ്പെട്ടത്. പീറ്റര്‍ മരണപ്പെട്ട് ഒരു വര്‍ഷം പോലും തികയുന്നതിനു മുന്‍പ് താരം ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തതില്‍ ആരാധകര്‍ ഒട്ടും സന്തുഷ്ടരല്ല.ആദ്യ വിവാഹ ബന്ധങ്ങളിലായി മൂന്ന് മക്കളാണ് വനിതയ്ക്കുള്ളത്. രണ്‍ പെണ്‍കുട്ടികളും ഒരു മകനും. ഇതില്‍ രണ്ട് പെണ്‍മക്കള്‍ വനിതയ്‌ക്കൊപ്പം താമസിക്കുന്നു. ഇവര്‍ രണ്ട് പേരും തന്റെ സുഹൃത്തുക്കളെ പോലെയാണെന്ന് വനിത മുമ്ബ് പറഞ്ഞിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക