ഇന്ത്യന്‍ ഇലക്‌ട്രിക് ടൂവീലര്‍ രംഗം ഇന്ന് ഹൈസ്പീഡില്‍ കുതിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം കേന്ദ്രം ഇലക്‌ട്രിക് ടൂവീലറുകള്‍ക്കുള്ള സബ്‌സിഡി കുറച്ചത് ആ കുതിപ്പിന് സഡന്‍ബ്രേക്ക് ഇടുമോ എന്ന ആകാംക്ഷയാണ് ഏവര്‍ക്കുമുള്ളത്. എന്നാല്‍ മെയ് മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്ത് വരുമ്ബോള്‍ റെക്കോഡ് വില്‍പ്പനയാണ് കമ്ബനികള്‍ രേഖപ്പെടുത്തിയത്.

കഴിഞ്ഞ മാസം അവസാനത്തോടെ തന്നെ കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി വെട്ടിക്കുറക്കാന്‍ പോകുന്ന വാര്‍ത്ത വന്നിരുന്നു. ജൂണ്‍ 01 മുതലാണ് അത് പ്രാബല്യത്തില്‍ വന്നത്. സബ്‌സിഡി കുറയുമ്ബോള്‍ വില കൂടുമെന്ന് മനസ്സിലാക്കി ജനങ്ങള്‍ ഇലക്‌ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ തിക്കിത്തിരക്കിയതാകാം ഇവി വില്‍പ്പനയില്‍ പോയ മാസം ഉയര്‍ച്ചയുണ്ടാകാന്‍ കാരണം. സബ്‌സിഡി കുറഞ്ഞതോടെ ഒന്നാ നമ്ബര്‍ കമ്ബനിയായ ഓലയടക്കം വില ഉയര്‍ത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2023 മെയ് മാസത്തില്‍ 35,000-ലധികം ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ വിറ്റഴിച്ചതായാണ് ഓല ഇലക്‌ട്രിക് പ്രഖ്യാപിച്ചിരിക്കുന്നത്. ഓലയുടെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണിത്. ഇതോടെ മൊത്തത്തിലുള്ള ഇലക്‌ട്രിക് ടൂവീലര്‍ വില്‍പ്പനയില്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാനും ഓലക്കായി. സെഗ്‌മെന്റില്‍ 30 ശതമാനത്തിലധികം വിപണി വിഹിതമാണ് ഇപ്പോള്‍ ഓല കൈയ്യടക്കി വെച്ചിരിക്കുന്നത്.പ്രതിവര്‍ഷ വളര്‍ച്ച 300 ശതമാനത്തിലധികമാണെന്ന കാര്യമാണ് അതിശയകരം. സാമ്ബത്തി വര്‍ഷത്തിലെ കഴിഞ്ഞ മൂന്ന് പാദങ്ങളിലും വിപണിയില്‍ മുമ്ബന്‍മാര്‍ ഓല തന്നെയായിരുന്നു. ഓരോ മാസം കഴിയും തോറും വില്‍പ്പന ഗണ്യമായി ഉയരുന്നതായും രാജ്യത്തെ ഇവി വിപ്ലവത്തിന് ഓലയാണ് സ്ഥിരമായി നേതൃത്വം നല്‍കുന്നതെന്നും കമ്ബനി സിഇഒ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു.

അടുത്ത കാലത്തായി ഓല അവരുടെ എക്‌സ്പീരിയന്‍സ് സെന്ററുകള്‍ വിപുലീകരിക്കുന്ന തിരക്കില്‍ കൂടിയാണ്.ഏതാനും ദിവസങ്ങള്‍ മുമ്ബാണ് ഓല അവരുടെ 600-ാമത്തെ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്നത്. 2023 ഓഗസ്റ്റ് മാസത്തോടെ ഷോറൂമുകളുടെ എണ്ണം 1,000 ആക്കി ഉയര്‍ത്താനാണ് ഓലയുടെ പദ്ധതി. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനാണ് ഈ കേന്ദ്രങ്ങള്‍ കൊണ്ട് കമ്ബനി ലക്ഷ്യമിടുന്നത്. ഈ കേന്ദ്രങ്ങള്‍ കസ്റ്റമേഴ്‌സിന് സൗകര്യപ്രദമായ ഒരു സ്ഥലത്ത് നിരവധി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ക്കൊപ്പം ഇലക്‌ട്രിക് മോട്ടോര്‍സൈക്കിളും ഇലക്‌ട്രിക് കാറും സമീപ ഭാവിയില്‍ തന്നെ ഓല പുറത്തിറക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക