എറണാകുളത്ത് വീട്ടമ്മയെ തീ കൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി. തിരുവാണിയൂര്‍ വെട്ടിയ്ക്കല്‍ തെക്കേടത്ത് സരള (63) ആണ് വീട്ടുമുറ്റത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവര്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. കടബാധ്യതയാണ് മരണകാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

തൊട്ടടുത്ത സ്വകാര്യ നഴ്സറി സ്കൂളില്‍ ആയ ആയിരുന്ന സരള രാവിലെ സ്കൂളില്‍ എത്താതിരുന്നതിനാല്‍ അന്വേഷിച്ചെത്തിയ സഹപ്രവര്‍ത്തകരാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യതയാണ് മരണകാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. 9 ലക്ഷം രൂപയുടെ കടമാണ് ഇവര്‍ക്കുണ്ടായിരുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്ക് ഇതുമായി ബന്ധപ്പെട്ട് ഒരു നോട്ടീസ് ഇവരുടെ വീട്ടില്‍ പതിച്ചിരുന്നു. ഇതേത്തുടന്ന ഇവര്‍ അസ്വസ്ഥ ആയിരുന്നെന്നും മക്കളുമായി അകന്ന് കഴിയുകയായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക