നിലവാരമില്ലാത്ത റോഡുകള്‍ എപ്പോഴും ചര്‍ച്ചാ വിഷയമാണ്. പലതവണ പരാതിപ്പെട്ടാലും മോശം റോഡുകള്‍ക്കും റോഡ് നിര്‍മാണത്തിലെ ക്രമക്കേടുകള്‍ക്കും പരിഹാരം കണ്ടെത്താനാകാറുമില്ല. ഇത്തരത്തില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള വീഡിയോ വാര്‍ത്തകളിലിടം നേടുകയാണ്. പുതുതായി നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡ് ആളുകള്‍ കൈ കൊണ്ട് ഇളക്കി ഉയര്‍ത്തിയെടുക്കുന്നതാണ് വീഡിയോയില്‍. ഉയര്‍ത്തിയെടുത്ത റോഡിനടിയില്‍ തുണി വിരിച്ചിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
മഹാരാഷ്ട്ര ജല്‍ന ജില്ലയിലെ അംബാദ് ഭാഗത്തുള്ള റോഡാണിത്. ജല്‍നയില്‍ നിന്നുള്ള പ്രാദേശിക കോണ്‍ട്രാക്ടര്‍ക്കായിരുന്നു റോഡിന്റെ നിര്‍മാണ ചുമതല. റോഡ് നിര്‍മാണത്തിലെ ഗുരുതരമായ ക്രമക്കേട് പുറത്തു വന്നതോടെ ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍ റോഡിനടിയില്‍ തുണി വിരിച്ചത് ജര്‍മൻ ടെക്നോളജിയാണെന്നായിരുന്നു കോണ്‍ട്രാക്ടറുടെ വാദം.പ്രധാനമന്ത്രിയുടെ ഗ്രാം സഡക് യോജന പദ്ധതി(പി.എം റൂറല്‍ റോഡ് സ്കീം) പ്രകാരം പൂര്‍ത്തിയാക്കിയ റോഡിന്റെ നിര്‍മാണത്തിലാണ് ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും എൻജീനിയര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടി ആളുകള്‍ പ്രതിഷേധത്തിലാണ്.
പ്രധാനമന്ത്രിയുടെ ഗ്രാം സഡക് യോജന പദ്ധതി(പി.എം റൂറല്‍ റോഡ് സ്കീം) പ്രകാരം പൂര്‍ത്തിയാക്കിയ റോഡിന്റെ നിര്‍മാണത്തിലാണ് ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും എൻജീനിയര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടി ആളുകള്‍ പ്രതിഷേധത്തിലാണ്.