കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഈ പ്രതിസന്ധിയുടെ ആഘാതം താങ്ങുന്നത് ഇവിടുത്തെ സാധാരണക്കാരായ ജനങ്ങൾ ആണെന്നുള്ളതാണ് വേദനാജനകമായ യാഥാർത്ഥ്യം. കേന്ദ്രം കടമെടുപ്പ് പരിധി വെട്ടി കുറച്ചാലും, സർക്കാർ ജീവനക്കാർക്ക് ശമ്പളം വർധിപ്പിച്ചാലും, കെഎസ്ഇബി നഷ്ടത്തിലായാലും, സർക്കാർ ദൂരത്ത് വർദ്ധിപ്പിച്ചാലും, മുഖ്യമന്ത്രിക്ക് സുരക്ഷ വർദ്ധിപ്പിച്ചാലും കേരളത്തിൽ ജീവിക്കുന്ന മലയാളികളുടെ പോക്കറ്റ് ചോരും. ഈ സാമൂഹ്യ നീതി നിഷേധത്തിന് എതിരെ ശബ്ദമുയർത്താനുള്ള പ്രാപ്തി കേരളത്തിലെ പ്രതിപക്ഷത്തിനും ഇല്ല.

ഈ സാഹചര്യത്തിലാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ തൊട്ട് അയൽ സംസ്ഥാനമായ കർണാടകയെക്കാൾ ഡീസലിന് 10 രൂപയും പെട്രോളിന് 7 രൂപയും കൂടുതലാണ് എന്ന യാഥാർത്ഥ്യം വിളിച്ചുപറഞ്ഞ് കേരള കർണാടക അതിർത്തി പ്രദേശത്തെ പെട്രോൾ ബങ്കിൽ ഒരു പ്രചരണ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഈ ബോർഡിലെ വാക്കുകളുടെ യഥാർത്ഥ അർത്ഥം ഓരോ മലയാളിയുടെയും ഗതികേടാണ് സൂചിപ്പിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വന്തം സംസ്ഥാനത്തെ ജനങ്ങൾക്ക് മദ്യം വിറ്റും, ലോട്ടറി വിറ്റും, വീട്ടുകരവും പെട്രോൾ ഡീസൽ വിലയും, വൈദ്യുതി വിലയും വർദ്ധിപ്പിച്ചും തിന്നുകൊഴുക്കുന്ന ഉദ്യോഗസ്ഥ രാഷ്ട്രീയ നേതൃത്വം കേരളത്തെ നമ്പർ വൺ ആക്കി എന്നാണ് അവകാശപ്പെടുന്നത്. നഗ്നമായ അഴിമതി കഥകൾ പുറത്തുവന്നിട്ടും നാണവും മാനവും ഇല്ലാതെ അധികാരത്തിൽ കടിച്ചു തൂങ്ങുന്ന മുഖ്യമന്ത്രിയും പരിവാരങ്ങളും ലോക കേരള സഭ നടത്താൻ പൊതുജനാവിലെ പണം എടുത്ത് അടുത്ത വാരത്തിൽ അമേരിക്കയ്ക്ക് പോവുകയാണ്. ഭരണഘടനയെ തള്ളിപ്പറഞ്ഞ പ്രസംഗം നടത്തിയ മന്ത്രിക്കെതിരെ തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിച്ച് രാജിവെച്ചു പുറത്തുപോയ അദ്ദേഹത്തെ തിരികെ കൊണ്ടുവന്നു. മന്ത്രി പദവിയിൽ തിരികെയെത്തിയതിന് പിന്നാലെ ഔദ്യോഗിക വസതി മോടി പിടിപ്പിക്കാൻ അദ്ദേഹവും ചിലവാക്കി ലക്ഷങ്ങൾ.

കേരളത്തിൽ വന്ന വ്യവസായവും വ്യാപാരവും നടത്തിയവരെ എല്ലാവരും സാമ്പത്തികമായി ഗുരുതര പ്രതിസന്ധികളിൽ പെട്ട് നട്ടം തിരിക്കുകയാണ്. കർഷകരുടെ ആത്മഹത്യ ഒരു നിത്യ സംഭവമായി മാറി. ലഹരി മരുന്ന് ഹബ്ബ് ആയി സംസ്ഥാനം മാറിക്കൊണ്ടിരിക്കുന്നു. നാട്ടിലുള്ള സ്ഥാപനങ്ങളെല്ലാം പൂട്ടിക്കാൻ ഭരണകക്ഷി തന്നെ സമരവുമായി രംഗത്തിറങ്ങുന്നു. ഇത്രയും ഗതികെട്ട ഒരു നാട്ടിൽ താമസിക്കാൻ ഗദ്യന്തരമില്ലാതെ മലയാളികൾ കിടപ്പാടം വരെ പണയപ്പെടുത്തി മക്കളെ വിദേശരാജ്യങ്ങളിൽ വിദ്യാഭ്യാസത്തിന് അയക്കുന്നു. വീട്ടമ്മമാർ യൂറോപ്യൻ രാജ്യങ്ങളിലേക്കും ഇസ്രായേലിലേക്കും വീട്ടുജോലിക്കായി പോകുന്നു. ഇതൊക്കെയാണ് സമകാലിക കേരളത്തിന്റെ യാഥാർത്ഥ്യങ്ങൾ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക