നാളെ മുതല്‍ വൈദ്യുതി സര്‍ചാര്‍ജ് ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. യൂണിറ്റിന് പത്തുപൈസ് ഇന്ധന സര്‍ചാര്‍ജ് ഈടാക്കാനാണ് ഉത്തരവിറക്കിയത്. റഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച 9 പൈസക്ക് പുറമെയാണിത്. നാളെ മുതല്‍ വൈദ്യുതി നിരക്ക് യൂണിറ്റിന് 19 പൈസ കൂടും.

അതേസമയം, നേരത്തെ വൈദ്യുതി ബോര്‍ഡിനു റഗുലേറ്ററി കമ്മിഷന്റെ മുന്‍കൂട്ടിയുള്ള അനുവാദം ഇല്ലാതെ സ്വമേധയാ പിരിക്കാവുന്ന സര്‍ചാര്‍ജ് യൂണിറ്റിനു മാസം 10 പൈസയായി പരിമിതപ്പെടുത്തി കമ്മിഷന്‍ ഉത്തരവിറക്കിയിരുന്നു. വൈദ്യുതി താരിഫ് ചട്ടങ്ങളുടെ കരടില്‍ ഒരുമാസം പരമാവധി 20 പൈസ വരെ പിരിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. തെളിവെടുപ്പിനുശേഷം കമ്മിഷന്‍ ഇറക്കിയ അന്തിമചട്ടങ്ങളിലാണ് ഇതു 10 പൈസയായി കുറച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇടതു സർക്കാരിൻറെ നയങ്ങളിൽ കേരള ജനത വലയുകയാണ്. ഇന്ധന സെസ്, ഭൂമി/ കെട്ടിട നികുതികളിലെ വർദ്ധനവ്, വെള്ളക്കര വർദ്ധനവ്, ഇതുമൂലം ഉണ്ടായ വിലക്കയറ്റം എന്നതിനെല്ലാം പുറമെയാണ് ഇപ്പോൾ വൈദ്യുതി ചാർജ് വീണ്ടും വർദ്ധിപ്പിച്ചിരിക്കുന്നത്. സാധാരണ മനുഷ്യരുടെ പോക്കറ്റ് കൊള്ളയടിച്ചാണ് വൈദ്യുതി ബോർഡ് ജീവനക്കാരുടെ ശമ്പളത്തിന് സർക്കാർ വക കണ്ടെത്തേണ്ടത് എന്ന ചോദ്യവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക