സംസ്ഥാനത്തെ 19 തദ്ദേശ വാര്‍ഡുകളില്‍ ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവന്നപ്പോള്‍ യു.ഡി.എഫും, എല്‍.ഡി.എഫും ഒമ്ബത് വീതം വാര്‍ഡുകളില്‍ വിജയിച്ചു. എൻ.ഡി.എ ഒരു സീറ്റിലും ജയിച്ചു. കണ്ണൂര്‍ കോര്‍പറേഷനിലെ പള്ളിപ്രം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എ. ഉമൈബ വിജയിച്ചു. തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അജിത് രവീന്ദ്രൻ വിജയിച്ചു. കോട്ടയം പൂഞ്ഞാര്‍ പഞ്ചായത്തിലെ പെരുന്നിലത്ത് ജനപക്ഷത്തിന്‍റെ സിറ്റിങ് സീറ്റ് എല്‍.ഡി.എഫ് പിടിച്ചെടുത്തു. പത്തനംതിട്ട മൈലപ്ര 5-ാം വാര്‍ഡ് എല്‍.ഡി.എഫില്‍നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു.

മറ്റ് വാര്‍ഡുകളിലെ ഫലം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവനന്തപുരം പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ കാനാറ വാര്‍ഡ് -യു.ഡി.എഫ് സ്ഥാനാര്‍ഥി അപര്‍ണ ടീച്ചര്‍ വിജയിച്ചു. കൊല്ലം അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ തഴമേല്‍ വാര്‍ഡ് -എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജി. സോമരാജൻ വിജയിച്ചു.

പത്തനംതിട്ട മൈലപ്ര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് -ജെസി വര്‍ഗീസ് (യു.ഡി.എഫ്) വിജയിച്ചു. കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലിലെ പുത്തൻതോട് വാര്‍ഡ് -യു.ഡി.എഫ് സ്ഥാനാര്‍ഥി സൂസൻ കെ സേവ്യര്‍ വിജയിച്ചു.

എറണാകുളം നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ തുളുശ്ശേരിക്കവല വാര്‍ഡ് -എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അരുണ്‍ സി. ഗോവിന്ദൻ വിജയിച്ചു.

കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലിലെ പുത്തൻതോട് വാര്‍ഡ് -യു.ഡി.എഫ് സ്ഥാനാര്‍ഥി സൂസൻ കെ സേവ്യര്‍ വിജയിച്ചു.

എറണാകുളം നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ തുളുശ്ശേരിക്കവല വാര്‍ഡ് -എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അരുണ്‍ സി. ഗോവിന്ദൻ വിജയിച്ചു.

കോഴിക്കോട് വേളം ഗ്രാമപഞ്ചായത്തിലെ കുറിച്ചകം വാര്‍ഡ് -എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.എം. കുമാരൻ മാസ്റ്റര്‍ വിജയിച്ചു.

പാലക്കാട് കരിമ്ബ ഗ്രാമപഞ്ചായത്തിലെ കപ്പടം വാര്‍ഡ് -യു.ഡി.എഫ് സ്ഥാനാര്‍ഥി നീതു സുരാജ് വിജയിച്ചു. കോഴിക്കോട് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ചേലിയ ടൗണ്‍ വാര്‍ഡ് -യു.ഡി.എഫ് സ്ഥാനാര്‍ഥി അബ്ദുള്‍ ഷുക്കൂര്‍ വിജയിച്ചു.

കോഴിക്കോട് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ചേലിയ ടൗണ്‍ വാര്‍ഡ് -യു.ഡി.എഫ് സ്ഥാനാര്‍ഥി അബ്ദുള്‍ ഷുക്കൂര്‍ വിജയിച്ചു. കോഴിക്കോട് പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണലാട് വാര്‍ഡ് -എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അജിത മനോജ് വിജയിച്ചു.

കണ്ണൂര്‍ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ കക്കോണി വാര്‍ഡ് -യു.ഡി.എഫ് സ്ഥാനാര്‍ഥി യു. രാമചന്ദ്രൻ വിജയിച്ചു.

പാലക്കാട് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ കല്ലമല വാര്‍ഡില്‍ എൻ.ഡി.എ സ്ഥാനാര്‍ഥി ശോഭന വിജയിച്ചു. ചേര്‍ത്തല നഗരസഭ പതിനൊന്നാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്വതന്ത്രൻ എ. അജി വിജയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക