പൊതു റോഡിലേക്ക് വെള്ളമൊഴുക്കിയ രണ്ടുപേർക്കെതിരെ കേസെടുത്ത് പോലീസ്. കോഴിക്കോട് രാമനാട്ടുകരയിൽ സ്ഥിതിചെയ്യുന്ന സുരഭി മാളിനുള്ളിലെ വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റിൽ നിന്ന് ശുചീകരിച്ച വെള്ളം അവരുടെ കോമ്പൗണ്ടിലേക്ക് തന്നെയാണ് ഒഴുക്കിയിരുന്നത്. എന്നാൽ വെള്ളം ഒഴുകിയിരുന്ന പൈപ്പ് റോഡിലേക്ക് എടുത്ത് എടുത്തിട്ട് സിപിഎം നേതാവ് ബോധപൂർവം പ്രകോപനം ഉണ്ടാക്കി സമരം സൃഷ്ടിക്കുകയായിരുന്നു എന്നാണ് മാളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തെളിഞ്ഞത്.

മാൾ അധികൃതരുടെ പരാതിയിൽ രാമനാട്ടുകാര സ്വദേശി സുബൈർ, നഗരസഭ കൗൺസിലർ പി കെ അബ്ദുൾ ലത്തീഫ് എന്നിവർക്കെതിരെയാണ് ഫറോക്ക് പോലീസ് കേസ് എടുത്തത്. മാൾ കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയതിനും കേസുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവം ഇങ്ങനെ

മാളിനുള്ളിലെ വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റിൽ നിന്ന് ശുചീകരിച്ച വെള്ളം സ്വന്തം കോമ്പൗണ്ടിലേക്ക് ഒഴുക്കി കളയുകയായിരുന്നു. തൊഴിലാളികൾ പുറത്തുപോയ തക്കം നോക്കി സുബൈർ എന്ന വ്യക്തി അതിക്രമിച്ചു കയറി വെള്ളം ഒഴുകുന്ന പൈപ്പ് റോഡിലേക്ക് തിരിച്ചുവച്ചു. പിന്നീട് ഇയാൾ തന്നെ ആളുകളെ വിളിച്ചുകൂട്ടി മാളിൽ നിന്ന് മലിനജനം പുറത്തേക്ക് ഒഴുക്കുന്നു എന്ന് ആരോപണം ഉയർത്തി. തുടർന്ന് സിപിഎം വിഷയം ഏറ്റെടുക്കുകയും സമരം സംഘടിപ്പിക്കുകയും ചെയ്തു. മാൾ അധികൃതർ സംഘർഷം ഉണ്ടായതോടെ പോലീസിനെ അറിയിക്കുകയും പോലീസ് സാന്നിധ്യത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തപ്പോഴാണ് യഥാർത്ഥ വസ്തുത പുറത്തുവന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക