രാവിലെ നന്നായി ബ്രഷ് ചെയ്തിട്ടും മൗത്ത് വാഷ് ഉപയോഗിച്ചിട്ടും വായ്‌നാറ്റം മാറുന്നില്ല എന്ന പരാതിയാണ് പലര്‍ക്കും. ഒരു വ്യക്തിയുടെ ആത്മവിശ്വാസം പോലും പൂര്‍ണ്ണമായി തകര്‍ക്കുന്ന ഒന്നാണ് ഈ വായ്‌നാറ്റം. വായ്‌നാറ്റം ഉണ്ടാകാനുള്ള കാരണങ്ങള്‍ പലതാണ്.വായ്‌നാറ്റം കുട്ടികളും, മുതിര്‍ന്നവരും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ വായ് തുറന്ന് സംസാരിക്കാന്‍ പോലും ഇത്തരക്കാര്‍ക്ക് പലപ്പോഴും ഭയമായിരിക്കും. തന്മൂലം പലരും അന്തര്‍മുഖൻമാര്‍ ആയി തീരുന്നു.

രാവിലെ എഴുന്നേല്‍ക്കുമ്ബോള്‍ മുതല്‍ തന്നെ വായ്‌നാറ്റം അനുഭവപ്പെടാം. ഭക്ഷണാവശിഷ്ടങ്ങള്‍ മുതല്‍ വായിലെ ബാക്ടീരിയകള്‍ വരെ വായ്‌നാറ്റത്തിന്റെ കാരണക്കാരാവാം. മറ്റുള്ളവരോട് സംസാരിക്കുമ്ബോഴും അവരോട് അടുത്ത് ഇടപെടുമ്ബോഴുമാണ് പലപ്പോഴും വായ്‌നാറ്റത്തിന്റെ തീവ്രതയെക്കുറിച്ച്‌ പലര്‍ക്കും അറിയാന്‍ കഴിയുന്നത്. സംസാരിക്കുന്നതിനു പോലും ബുദ്ധിമുട്ടും പ്രശ്‌നങ്ങളും വായ്‌നാറ്റം മൂലം ഉണ്ടാവുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വായ്‌നാറ്റം അകറ്റാനുള്ള മാര്‍ഗ്ഗങ്ങള്‍:

ചെറുനാരങ്ങ പിഴിഞ്ഞ് നീര് ഒരു കപ്പ് ഇളം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് മൗത്ത് വാഷായി ഉപയോഗിക്കാം.

ഗ്രീന്‍ ടീ ദിവസേന കുടിക്കുന്നതും വായ്‌നാറ്റം അകറ്റാന്‍ ഉത്തമമാണ്.

വായ്നാറ്റത്തെ അകറ്റാനുള്ള മികച്ച പ്രതിവിധിയാണ് പെരുംജീരകം. അതിനാല്‍ ഭക്ഷണത്തിന് ശേഷം അല്‍പം പെരുംജീരകം കഴിക്കുന്നത് ശീലമാക്കുക.

ഭക്ഷണ ശേഷം ഒന്നോ രണ്ടോ ഏലക്ക വായിലിട്ട് ചവയ്ക്കുന്നതും വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും.

ഭക്ഷണം കഴിച്ചതിന് ശേഷം ഗ്രാമ്ബൂ ചവക്കുന്നതും വായ്നാറ്റം അകറ്റാന്‍ സഹായിച്ചേക്കാം. ഗ്രാമ്ബൂവില്‍ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഇത് വായയില്‍ ദുര്‍ഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളോട് പോരാടുന്നു.

കറുവാപ്പട്ടയ്ക്ക് ആൻറി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. വായ് നാറ്റം അകറ്റാൻ കറുവപ്പട്ട വെള്ളം ഉപയോഗിച്ച്‌ വായ് കഴുകാം.

ഓറഞ്ച്, നാരങ്ങ: ഈ ഗണത്തില്‍ പെടുന്ന പഴങ്ങള്‍ കഴിക്കുന്നത് മൂലം അവ ഉമിനീര്‍ ഗ്രന്ധികളെ ഉത്തേജിപ്പിക്കുകയും ഉമിനീരിന്റെ ഉല്‍പാദനം ത്വരിതപ്പെടുത്തുകയും ചെയ്യും. വായില്‍ അടിഞ്ഞ കൂടുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാൻ ഇത് സഹായിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക