കമ്ബം നഗരത്തിലെ കാട്ടാന അരിക്കൊമ്ബന്റെ ആക്രമണത്തിനിടെ, പരിക്കേറ്റ പാല്‍രാജ് മരിച്ചു. കമ്ബം സ്വദേശിയാണ്. അരിക്കൊമ്ബന്റെ ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം.അരിക്കൊമ്ബന്‍ തകര്‍ത്ത ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന ആളാണ് പാല്‍രാജ്.
കഴിഞ്ഞദിവസം കമ്ബം ടൗണില്‍ ഇറങ്ങിയ അരിക്കൊമ്ബന്‍ പരിഭ്രാന്തിയില്‍ ഓടുന്നതിനിടെ, വലിയ തോതിലുള്ള നാശനഷ്ടമാണ് വരുത്തിയത്. നിരവധി വാഹനങ്ങളാണ് അരിക്കൊമ്ബന്‍ കുത്തിമറിച്ചിട്ടത്. അതിനിടെ ഒരു ഓട്ടോറിക്ഷ മറിച്ചിടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ഈ ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന ആളാണ് പാല്‍രാജ്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അരിക്കൊമ്ബന്റെ ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പാല്‍രാജിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.