നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയില്‍ നിര്‍ണായ നീക്കങ്ങളുമായി കോണ്‍ഗ്രസ്. വൈ.എസ്.ആര്‍ തെലങ്കാന പാര്‍ട്ടി നേതാവ് ശര്‍മിള റെഡ്ഢി ബംഗളൂരുവിലെത്തി ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെ കണ്ടു. വൈ.എസ്.ആര്‍ തെലങ്കാന പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യ ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിനിടെയാണ് സന്ദര്‍ശനം.

തെലങ്കാനയുടെ ചുമതലയുള്ള നേതാവാണ് ഡി.കെ ശിവകുമാര്‍. 2021-ലാണ് ശര്‍മിള വൈ.എസ്.ആര്‍ തെലങ്കാന എന്ന പാര്‍ട്ടി രൂപീകരിച്ചത്. കര്‍ണാടകയിലെ വിജയത്തില്‍ കോണ്‍ഗ്രസിനെ അഭിനന്ദിച്ചുള്ള ശര്‍മിളയുടെ ട്വീറ്റ് ചര്‍ച്ചയായിരുന്നു. ആറ് മാസം മാത്രമാണ് ഇനി തെലങ്കാന തെരഞ്ഞെടുപ്പിനുള്ളത്.103 സീറ്റുകളുമായി ഭാരത് രാഷ്ട്ര സമിതി തെലങ്കാനയില്‍ ബഹുദൂരം മുന്നിലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം എഴ് സീറ്റുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. വെറും അഞ്ച് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് തെലങ്കാനയിലുള്ളത്. ഇതില്‍നിന്ന് വലിയൊരു മാറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡി.കെ ശിവകുമാറിനെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസിന്റെ പുതിയ നീക്കങ്ങള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക