ഇനി മുതല്‍ ആഘോഷങ്ങള്‍ക്കെല്ലാം കുറച്ച്‌ ചിലവേറും. മലയാളികളുടെ ഇഷ്ട വിഭവം കൂടി ആയതിനാല്‍ തന്നെ ഇറച്ചിക്കോഴിക്കുണ്ടായ വിലവര്‍ധന അവരുടെ അടുക്കളയേയും ബാധിക്കും. കഴിഞ്ഞ ദിവസം 164 രൂപയിലെത്തിയിരുന്നു കോഴിവില. ഇറച്ചിക്കോഴിയിലെ വില വര്‍ധന പൊതുജനങ്ങളെയും വ്യാപാരികളെയും ഒരുപോലെ ബാധിക്കുന്നുണ്ട്.

കോഴിക്കുഞ്ഞുങ്ങള്‍ക്കും ഒപ്പം മരുന്ന്, തീറ്റ എന്നിവയിലുണ്ടായ വില വര്‍ധനവുമെല്ലാം കോഴിയുടെ വിലയും കുതിച്ചുയരുവാൻ കാരണമായിട്ടുണ്ട്.കോഴിയുടെ വില നിര്‍ണയിക്കുന്നത് ഒരു വിഭാഗം കുത്തക ഫാമുകളുടെ കയ്യിലെത്തിയെന്നതും വിലവര്‍ധനയ്ക്കുള്ള കാരണമായി പറയപ്പെടുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക