യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന് പിന്നാലെ സംഘടന പിടിക്കാൻ രംഗത്തിറങ്ങി ഗ്രൂപ്പുകള്‍. സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന കുടുംബ സംഗമ വേദിക്ക് സമീപം എ ഗ്രൂപ്പ് യോഗം ചേര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ മാങ്കൂട്ടത്തിനെ നിശ്ചയിച്ചു. ഷാഫി പറമ്ബിലിന്റ ശക്തമായ ആവശ്യം എ ഗ്രൂപ്പ് അംഗീകരിച്ചു.

രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലായിരുന്നു രാമനിലയത്തില്‍ ഐ ഗ്രൂപ്പ് യോഗം. ഐ ഗ്രൂപ്പ് സ്ഥാനാര്‍ഥിയായി അബ്ദുല്‍ റഷീദ് വി.പിയെയും തീരുമാനിച്ചു. കണ്ണൂരില്‍ നിന്നുള്ള കെ.എസ്.യു മുൻ സംസ്ഥാന ഉപാധ്യക്ഷനായ റഷീദ് തളിപ്പറമ്ബിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്നു. കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ പിന്തുണയും റഷീദിനുണ്ട്. ഐ ഗ്രൂപ്പ് നേതാവ് ജോസഫ് വാഴയ്ക്കന്റെ പിന്തുണയാണ് റഷീദിന് തുണയായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെ.സി വേണുഗോപാലിൻ്റെ നോമിനിയായി ആലപ്പുഴയില്‍ നിന്നുള്ള ബിനു ചുള്ളിയിലും മത്സര രംഗത്തുണ്ടാകാനാണ് സാധ്യത. ഗ്രൂപ്പ് പോര് രൂക്ഷമായാല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിന് ശക്തമായ വടംവലിക്കാണ് സാധ്യത.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക