തിരുവന്തപുരത്ത് കുപ്രസിദ്ധ മോഷ്ടാവ് അനില്‍ കുമാറിന്റെ വീട്ടില്‍ കുഴിച്ചിട്ട 50 പവനോളം സ്വര്‍ണ്ണവും ഡോളര്‍ ശേഖരവും കണ്ടെത്തി. കാവില്‍ കടവില്‍ നടത്തിയ മോഷണത്തിന്റെ തെളിവെടുപ്പിനിടയിലാണ് ഇവ കണ്ടെടുത്തത്. കാവില്‍ കടവില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് അനില്‍ കുമാര്‍ പിടിയിലാവുന്നത്.

ബുധനാഴ്ച രാവിലെ കസ്റ്റ‍ഡിയിലെടുത്ത പ്രതിയുമായി വിളപ്പില്‍ശാലയില്‍ നടത്തിയ പരിശോധനയിലാണു സ്വര്‍ണ്ണവും മോഷണ മുതലുകളും പിടികൂടിയത്.തിരുവനന്തപുരം ജില്ലയില്‍ ഇരുപതിലധികം കേസുകളുള്ള ജയകുമാര്‍ നിരവധി തവണ ജയിലിലായിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക