27 വയസ്സുള്ള അവിവാഹിതയായ അധ്യാപിക തന്റെ വിദ്യാര്‍ത്ഥിയായിരുന്ന 16 കാരനുമായി ഒളിച്ചോടി.ഇരുവരുടെയും കുടുംബങ്ങള്‍ ഇവരെ കാണാതായതിനെ തുടര്‍ന്ന് നല്‍കിയ പരാതിയെ തുടര്‍ന്ന് ഗച്ചിബൗളി പോലീസ് ഇവരെ കണ്ടെത്തി.ഹൈദ്രാബാദില്‍ ആണ് സംഭവം. ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് വീട്ടില്‍ നിന്ന് ജോലി ചെയ്തിരുന്ന സ്‌കൂളിലേക്ക് പോകാനെന്ന വ്യാജേന ഇറങ്ങിയ അധ്യാപിക പിന്നെ തിരികെ വീട്ടില്‍ എത്തിയില്ല.ഇവരുടെ ഫോണ്‍ സ്വിച്ച്‌ ഓഫും ആയിരുന്നു.തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇതിനിടെ ഇതേ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയേയും കാണാതായതായി മാതാപിതാക്കളുടെ പരാതി പോലീസിന് ലഭിച്ചു. സഹപാഠികളില്‍ നിന്ന്, പയ്യൻ ടീച്ചറുമായി പ്രണയത്തിലായിരുന്നു എന്ന വിവരവും പോലീസിന് ലഭിച്ചു.തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ബംഗളൂരുവിലേക്ക് ട്രെയിനില്‍ പോയതായി മനസ്സിലാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ പോലീസ് ബംഗളൂരുവില്‍ എത്തുന്നതിനു മുൻപ് രണ്ടാളും തിരികെ ഹൈദരാബാദിലെത്തി ഗച്ചിബൗളിയില്‍ ഒരു വീട് വാടകയ്ക്ക് എടുത്ത് താമസിക്കാൻ തുടങ്ങിയിരുന്നു.ഇവിടെ ഇവര്‍ എടിഎം ഉപയോഗിച്ചതാണ് പോലീസിന് പിടിവള്ളിയായത്.താമസിയാതെ ഇവര്‍ അറസ്റ്റിലാവുകയുമായിരുന്നു.പയ്യന്റെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപികയ്‌ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, പീഡനം തുടങ്ങിയ കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക