പ്രശസ്ത ടെലിവിഷന് അവതാരകയും ബോളിവുഡ് നടിയുമായ വൈഭവി ഉപാധ്യായ വാഹനാപകടത്തില്‍ മരിച്ചു. 32 വയസായിരുന്നു. ചൊവ്വാഴ്ച പുലര്‍ചെ ഹിമാചല്‍ പ്രദേശിലുണ്ടായ വാഹനാപകടത്തിലാണ് ദാരുണാന്ത്യം സംഭവിച്ചത്. വളവ് തിരിയുന്നതിനിടയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് വിവരം.
ad 1
നിര്‍മാതാവും നടനുമായ ജെഡി മജീതിയയാണ് നടിയുടെ വിയോഗ വാര്‍ത്ത പുറത്തുവിട്ടത്. ഏറെ അവിശ്വസനീയവും സങ്കടകരവും ഞെട്ടിപ്പിക്കുന്നതുമായ വാര്‍ത്തയാണ് ഇതെന്നാണ് ജെഡി മജീതിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ജീവിതം വളരെ പ്രവചനാതീതമാണ്. ‘സാരാഭായ് വേഴ് സസ് സാരാഭായി’ എന്ന ടെലിവിഷന്‍ സിറ്റ് കോം ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് വൈഭവി ഉപാധ്യായ.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ad 2
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4