എസ്.ബി.ഐയുടെ പേരില്‍ ഉപഭോക്താക്കളുടെ മൊബൈലിലേക്ക് വ്യാജ എസ്.എം.എസ് സന്ദേശമയച്ച്‌ നടക്കുന്ന തട്ടിപ്പിനെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് കേരള പൊലീസ്. ഇത്തരത്തില്‍ നിരവധി പേരുടെ പണം നഷ്ടമായതായി കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എസ്.ബി.ഐയുടെ ബാങ്കിങ് ആപ്ലിക്കേഷനായ ‘യോനോ’ ആപ്ലിക്കേഷന്‍ ബ്ലോക്ക് ചെയ്യപ്പെട്ടു എന്ന രീതിയിലുള്ള വ്യാജ സന്ദേശമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. സന്ദേശത്തോടൊപ്പം ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

തട്ടിപ്പ് രീതിയെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എസ്.ബി.ഐയില്‍ നിന്ന് എന്ന വ്യാജേന ഉപഭോക്താക്കളുടെ മൊബൈല്‍ നമ്ബറുകളിലേക്ക് YONO ബാങ്കിങ്ങ് ആപ്ലിക്കേഷന്‍ ബ്ലോക്ക് ചെയ്യപ്പെട്ടു SMS സന്ദേശം അയക്കുന്നു. യഥാര്‍ത്ഥ സന്ദേശമാണെന്ന് വിശ്വസിച്ച്‌ ഉപഭോക്താവ്, ഇതിനോടനുബന്ധിച്ച്‌ നല്‍കിയിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്യുന്നു.

തത്സമയം SBI യുടേതാണെന്ന് തോന്നിപ്പിക്കുന്ന ഒരു വെബ് സൈറ്റിലേക്ക് പ്രവേശിക്കുകയും, അവിടെ യൂസര്‍നെയിം, പാസ് വേഡ്, OTP എന്നിവ ടൈപ്പ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. യഥാര്‍ത്ഥ SBI വെബ് സൈറ്റ് എന്ന് തെറ്റിദ്ധരിച്ച്‌ ഉപഭോക്താവ് അവരുടെ വിവരങ്ങള്‍ നല്‍കുന്നു. ബാങ്ക് അക്കൌണ്ടിലുള്ള പണം നഷ്ടപ്പെടുന്നു. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടതായി നിരവധി പരാതികളാണ് സൈബര്‍ പോലീസ് സ്റ്റേഷനിലും സൈബര്‍ സെല്ലിലും ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

  1. SBI ബാങ്കില്‍ നിന്നും എന്ന വ്യാജേന അപരിചിതങ്ങളായ സ്വകാര്യ മൊബൈല്‍ നമ്ബറുകളില്‍ നിന്നും വരുന്ന SMS സന്ദേശങ്ങളില്‍ വിശ്വസിക്കരുത്.
  2. SMS കളില്‍ അടങ്ങിയിരിക്കുന്ന വിശ്വസനീയമല്ലാത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്.
  3. ബാങ്കിങ്ങ് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന വെബ് സൈറ്റിന്റെ URL ശ്രദ്ധിക്കുക. SBI അല്ലെങ്കില്‍ ഇതര ബാങ്കിങ്ങ് ബാങ്കുകളുടെ കൃത്യമായ വെബ് വിലാസം ശ്രദ്ധിച്ചു മാത്രം ഇടപാടുകള്‍ നടത്തുക.
  4. സംശയം തോന്നുന്ന പക്ഷം നിങ്ങളുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെടുക.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക