ബോളിവുഡ് നടനും മോഡലുമായ ആദിത്യ സിങ് രജപുത്തിനെ മരിച്ച നിലയില്‍ കണ്ടത്തി. മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റിലെ ബാത്ത്‌റൂമിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മയക്കുമരുന്നിന്റെ അമിത ഉപയോഗമാകാം മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.

രജപുത്തിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ രജപുത്ത് അഭിനയിച്ചിരുന്നു. നിരവധി ബ്രാന്‍ഡുകളുടെ മോഡലായ ആദിത്യ ഇതിനകം മുന്നൂറിലധികം പരസ്യ ചിത്രങ്ങളിലും വേഷമിട്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക