കാമുകനൊപ്പം വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച അധ്യാപികയെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. ചന്തേര പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ചന്തേര സ്വദേശിനിയായ 24 വയസ്സുള്ള അധ്യാപികയെ മൊബൈല്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നീലേശ്വരം സ്വദേശി മുബഷീര്‍ എന്ന യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വിദ്യാര്‍ത്ഥിയുടെ പിതാവ് മരിച്ചെന്നും പറഞ്ഞ് വെള്ളിയാഴ്ചയാണ് അധ്യാപിക വീട്ടില്‍ നിന്നും ഇറങ്ങിയത്. ഏറെ വൈകിയും കാണാതായതോടെ പിതാവാണ് പോലീസില്‍ വിവരം അറിയിച്ചത്. പിതാവിന്റെ പരാതിയില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ചന്തേര പോലീസാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മുബഷീര്‍ എന്ന യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇയാള്‍ നീലേശ്വരം സ്വദേശിയാണ്. യുവാവിനൊപ്പം വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവേയായിരുന്നു പോലീസ് പിടികൂടിയത്.മനുഷ്യക്കടത്ത് ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്.

അധ്യാപികയുടെ പാസ്പോര്‍ട്ടും സര്‍ട്ടിഫിക്കറ്റുകളുമൊന്നും വീട്ടില്‍ കാണാതായതോടെയാണ് പിതാവിന് സംശയം തോന്നിയത്. ഫോണ്‍ മുറിയില്‍ തന്നെ വച്ചിട്ടാണ് പോയതും.അതാണ് പോലീസിന് പിടിവള്ളിയായത്. ഫോണില്‍ പലപ്രാവശ്യം മുബഷീറിനെ ഇവര്‍ വിളിച്ചിരുന്നു.ഏറ്റവും അവസാനം വിളിച്ചതും മുബഷീറിനെയായിരുന്നു.അധ്യാപികയെ നേരം വൈകിട്ടും കാണാതായതോടെ പിതാവ് ഫോണില്‍ വിളിച്ചപ്പോള്‍ മുറിയില്‍ തന്നെ ഫോണ്‍ ബെല്ലടിച്ചതാണ് സംശയത്തിനിടയാക്കിയത്. ഉടന്‍ തന്നെ പിതാവ് മകളുടെ മുറി പരിശോധിച്ചപ്പോള്‍ സര്‍ട്ടിഫിക്കറ്റും പാസ്പോര്‍ട്ടും കാണാനില്ലായിരുന്നു.പെട്ടെന്നുതന്നെ പിതാവ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക