വാരപ്പെട്ടിയില്‍ പാമ്ബുകടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവതി മരിച്ചു. ഏറാമ്ബ്ര പാലക്കോട് അന്‍സലിന്റെ ഭാര്യ നിഷിദ(36) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം. അടുത്തുള്ള പുരയിടത്തില്‍നിന്ന് ചക്കയിട്ട് വീട്ടിലെത്തി കുട്ടികള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ഒരുക്കി ക്കൊണ്ടിരിക്കുന്നതിനിടെ ഇടതുകൈപ്പത്തിയുടെ പുറത്ത് എന്തോ കടിച്ചതായി തോന്നി.

പരിഭ്രാന്തിയിലായ ഇവരെ ഉടന്‍ തന്നെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കും മുന്‍പ് നിഷിദ അബോധാവസ്ഥയിലായി. ശനിയാഴ്ച ഉച്ചയോടെ മരിച്ചു. കുടുംബശ്രീ പ്രവര്‍ത്തകയാണ് നിഷിദ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭര്‍ത്താവ് അന്‍സല്‍ സൗദിയിലാണ്. മക്കള്‍: മുഹമ്മദ് ഇന്‍സാം (വിദ്യാര്‍ഥി, വാരപ്പെട്ടി ഗവ. ടെക്‌നിക്കല്‍ എച്ച്‌.എസ്.), മുഹമ്മദ് ഇര്‍ഫാന്‍, നൂറ ഫാത്തിമ (മൈലൂര്‍ മുസ്‌ലിം എല്‍.പി. സ്കൂള്‍ വിദ്യാര്‍ഥികള്‍). കബറടക്കം ഞായറാഴ്ച ഇഞ്ചൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക